TRENDING:

'പാർട്ടിയിൽ കൃഷ്ണദാസ് പക്ഷം ഇല്ല; കേന്ദ്രനേതൃത്വത്തിന് കത്തയച്ചിട്ടുമില്ല'; വാർത്ത ഇടത് മാധ്യമ സിൻഡിക്കേറ്റിന്റെ അജണ്ടയെന്ന് പി.കെ. കൃഷ്ണദാസ്

Last Updated:

''സംഘടനയുടെ പ്രവർത്തന ശൈലിയെ കുറിച്ച് ഒന്നും അറിയാത്തവരാണ് പക്ഷവും കക്ഷിയും ചേർത്ത് വാർത്ത മെനയുന്നത്. ''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ബിജെപിയിൽ വിഭാഗീയതയുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് പാർട്ടി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. പാർട്ടിക്കുള്ളിൽ 'പി കെ കൃഷ്ണദാസ് പക്ഷം' എന്ന പേരിൽ ഒരു പക്ഷവുമില്ല.
advertisement

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കെതിരെ ദേശീയ നേതൃത്വത്തിന് കത്തയച്ചുവെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. തന്റെ അറിവിലോ സമ്മതത്തിലോ ഒരു കത്ത് ദേശീയ നേതൃത്വത്തിന് നൽകിയിട്ടില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. സംഘടനയുടെ പ്രവർത്തന ശൈലിയെ കുറിച്ച് ഒന്നും അറിയാത്തവരാണ് പക്ഷവും കക്ഷിയും ചേർത്ത് വാർത്ത മെനയുന്നത്. ഇത്തരം വാർത്തകൾ പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള ഇടത് മാധ്യമ സിൻഡിക്കറ്റിന്റെ അജണ്ടയാണെന്നും പി കെ കൃഷ്ണദാസ് ഫേസ്ബുക്കിൽ കുറിച്ചു.

Also Read-  തദ്ദേശ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് തിരിച്ചടിയുണ്ടായിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

advertisement

ഫേസ്ബുക്ക് കുറിപ്പ്

ബി.ജെ.പിയിൽ വിഭാഗീയതയുണ്ടെന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശരിയല്ല. "കൃഷ്ണദാസ് പക്ഷം" എന്ന പേരിൽ ഒരു പക്ഷം പാർട്ടിയിൽ ഇല്ല. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കെതിരെ ദേശീയ നേതൃത്വത്തിന് കത്തയച്ചുവെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. സത്യത്തിൽ എൻ്റെ അറിവിലോ സമ്മതത്തിലോ ഒരു കത്ത് ദേശീയ നേതൃത്വത്തിന് നൽകിയിട്ടില്ല. ഈ സംഘടനയുടെ പ്രവർത്തന ശൈലിയെ കുറിച്ച് ഒന്നും അറിയാത്തവരാണ് പക്ഷവും കക്ഷിയും ചേർത്ത് വാർത്ത മെനയുന്നത്.പാർട്ടി ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്, നല്ല മുന്നേറ്റമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്.നിയമസഭാ തിരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യം. ഇനി അധികം സമയമില്ല. ഇത്തരം വാർത്തകൾ പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള ഇടത് മാധ്യമ സിൻഡിക്കറ്റിൻ്റെ അജണ്ടയാണ്. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കൂടുതൽ കരുത്തോടെ പാർട്ടി മുന്നോട്ടു പോകും.

advertisement

Also Read- ബംഗാളിലെ സിപിഎം എംഎൽഎ ബിജെപിയിലേക്ക്; അമിത് ഷായുടെ റാലിയിൽ അംഗത്വമെടുക്കും

ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ വിഭാഗവും കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വത്തിന് വെവ്വേറെ കത്തയച്ചുവെന്നായിരുന്നു മാധ്യമ വാർത്തകൾ. 2015 നേക്കാള്‍ ആകെ ജയിച്ച വാര്‍ഡുകളുടെ എണ്ണം കൂടിയെന്ന നേതൃത്വത്തിന്റെ അവകാശവാദം പൊള്ളയാണെന്നും ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്കിലും പാര്‍ട്ടിക്കുണ്ടായത് കനത്ത തോല്‍വിയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയെന്നായിരുന്നു റിപ്പോർട്ടുകൾ. തിരുവനന്തപുരം കോര്‍പറേഷനില്‍ പ്രതീക്ഷിച്ച നേട്ടത്തിന്റെ അടുത്തുപോലും എത്തിയില്ലെന്നും കത്തിൽ കുറ്റപ്പെടുത്തിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാർട്ടിയിൽ കൃഷ്ണദാസ് പക്ഷം ഇല്ല; കേന്ദ്രനേതൃത്വത്തിന് കത്തയച്ചിട്ടുമില്ല'; വാർത്ത ഇടത് മാധ്യമ സിൻഡിക്കേറ്റിന്റെ അജണ്ടയെന്ന് പി.കെ. കൃഷ്ണദാസ്
Open in App
Home
Video
Impact Shorts
Web Stories