തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷം ഇത് ആദ്യമായാണ് കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതികരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബി ജെ പി തിരിച്ചടി നേരിട്ടിട്ടില്ലെന്നു വി മുരളീധരൻ വ്യക്തമാക്കി.
കൃത്യമായ ലക്ഷ്യം ഉണ്ടായിരുന്നു. എന്നാൽ ലക്ഷ്യം നേടാൻ സാധിച്ചില്ല. എങ്കിൽ പോലും ബി ജെ പിക്ക് മാത്രമാണ് തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനായത്. സി പി എമ്മിന് കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകളുടെ എണ്ണം കുറയുകയാണ് ചെയ്തത്.
അതിനാൽ ജനവിധിയിൽ സി പി എമ്മിന് ആശ്വസിക്കാൻ ഒന്നുമില്ല. തിരുവനന്തപുരം കോർപ്പറേഷനിൽ അടക്കം ബി ജെ പിയെ തോൽപ്പിക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിലെ സാഹചര്യങ്ങളാണ് കൂടുതലായി പ്രതിഫലിച്ചത്.
അതിനാൽ ഈ ഫലം നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. സംസ്ഥാന നേതൃത്വത്തിന് എതിരെയുള്ള ബി ജെ പി നേതാക്കളുടെ വിമർശനത്തെ കുറിച്ച് അറിയില്ലെന്നും മുരളീധരൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പരാജയം ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വത്തിന് എതിരെ ശോഭാ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ സമീപിച്ചതിനെക്കുറിച്ച് അറിയില്ല.
സംസ്ഥാന നേതൃത്വത്തിന് എതിരെയുള്ള ഒ രാജഗോപാലിന്റെ വിമർശനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.