News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 19, 2020, 6:42 AM IST
താപ്‌സി മൊണ്ഡൽ
കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസിൽ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെ ഒരു സിപിഎം എംഎല്‍എ കൂടി ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹാൽദിയ എംഎൽഎ താപ്‌സി മൊണ്ഡലാണ് ബിജെപിയിൽ ചേരുമെന്ന് വ്യക്തമാക്കിയത്.
Also Read-
കടലിൽവെച്ച് വിദേശ റേഡിയോ കേട്ട ബോട്ട് ക്യാപ്റ്റന് വധശിക്ഷ; ശിക്ഷ നടപ്പാക്കിയത് ഉത്തരകൊറിയകേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബംഗാളില്‍ സന്ദർശനം നടത്താനിരിക്കയാണ് താപ്‌സിയുടെ പ്രഖ്യാപനം ഉണ്ടായത്. ബംഗാളിൽ നടക്കുന്ന റാലിയിൽ വെച്ച് ബിജെപിയിൽ അംഗത്വമെടുക്കും. സിപിഎമ്മിൽ താൻ മാനസികമായി തകർന്ന നിലയിലാണ്. പാർട്ടിയുടെ മോശം അവസ്ഥയിൽ ഒപ്പം നിന്ന വ്യക്തിയാണ് താൻ. എന്നാൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സിപിഎമ്മിന് കഴിയുന്നില്ലെന്നും അവർ പറഞ്ഞു.
Also Read- COVID 19 | തിരുവഞ്ചൂർ രാധാകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു
''സിപിഎമ്മിന്റെ പ്രാദേശിക സംവിധാനങ്ങൾ ജീർണിച്ച നിലയിലാണുള്ളത്. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടരുന്നത് ബുദ്ധിമുട്ടാണ്. ഇവിടെ നിന്ന് കൊണ്ട് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കില്ല''- താപ്‌സിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്‌തു. അതേസമയം, താപ്‌സിയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തതായി സിപിഎം വ്യക്തമാക്കി.
Also Read- 'പാലക്കാട് ബി ജെ പിയെ വിജയിപ്പിച്ചത് എൽ ഡി എഫ്': വിമർശനവുമായി പി.കെ ഫിറോസ്
തൃണമൂല്‍ കോണ്‍ഗ്രസിൽ നിന്ന് നേതാക്കൾ ബിജെപിയിലേക്ക് മാറുന്നതിനിടെയാണ് താപ്‌സിയും സിപിഎം വിട്ടത്. മുഖ്യമന്ത്രി മമതാ ബാനർജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നസുവേന്ദു അധികാരി, ജിതേന്ദ്ര തിവാരി, ദീപ്താന്‍ഷു ചൗധരി, സില്‍ഭദ്ര ദത്ത, ന്യൂനപക്ഷ സെല്‍ നേതാവ് കബീറുള്‍ ഇസ്ലാം എന്നിവരും തൃണമൂലിൽ നിന്ന് രാജിവച്ചിരുന്നു. ഇതോടെ കടുത്ത തിരിച്ചടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേരിടുന്നത്.
Published by:
Rajesh V
First published:
December 19, 2020, 6:42 AM IST