അബ്ദുൽ ഹക്കീം എന്ന് പറയുന്ന ഒരു വ്യക്തി ക്ഷേത്രത്തിനോട് ചേർന്നുള്ള ഒരു തുളസിത്തറയിൽ കാണിച്ച വൃത്തികേടും ജസ്ന സലീം ഗുരുവായൂർ ഭക്ത എന്ന നാട്യത്തിൽ ഗുരുവായൂർ ക്ഷേത്ര നടപന്തലിൽ റീൽസ് ചിത്രീകരിച്ചതും കഴിഞ്ഞദിവസം ജാസ്മിൻ ജാഫർ എന്ന യുവതി ക്ഷേത്രക്കുളത്തിലും നടപ്പുരയിലും അനധികൃതമായി റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ ഇട്ടതും ഇത്തരത്തിലുള്ള ആചാരലംഘനങ്ങളുടെ ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്. അന്യമതസ്ഥർക്ക് കർശനമായി വിലക്കുള്ള ഗുരുവായൂർ ക്ഷേത്രത്തിൽ ഇത്തരത്തിൽ അന്യമതസ്ഥർ കടന്നു കയറി പവിത്രത നശിപ്പിക്കുന്നത് ഒരു ഗൂഢാലോചനയുടെ ഭാഗമാണ്.
advertisement
ഒരു പ്രത്യേക മത വിഭാഗത്തിലുള്ള ആൾക്കാർ മാത്രമായി ഇത്തരത്തിലുള്ള ആചാരലംഘനങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നു എന്നുള്ളതിനെ പറ്റി ശക്തമായ അന്വേഷണം നടത്തണം. ശങ്കരാചാര്യ സ്വാമികൾ ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് നടപ്പാക്കിയ താന്ത്രിക പ്രാധാന്യമുള്ള ആചാരാനുഷ്ഠാനങ്ങൾ ഒരു പരിധിവരെ നടപ്പാക്കുന്നതു കൊണ്ടാണ് ഇപ്പോഴും ഗുരുവായൂർ ക്ഷേത്രം ഏറ്റവും പവിത്രമായ ക്ഷേത്രം എന്ന രീതിയിൽ ഭക്ത മനസ്സുകളിൽ നിലനിൽക്കുന്നത് ഈ ആചാരാനുഷ്ഠാനങ്ങളെയും പവിത്രതേയും നശിപ്പിക്കുന്നതിൽ കൂടി ചില പ്രത്യേക താൽപര്യങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ നടപ്പാക്കാം എന്നുള്ള ചില ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള തുടർച്ചയായ ആചാരലംഘനങ്ങൾ അവിടെ നടക്കുന്നത്.
കേരള ഹൈക്കോടതി വ്യക്തമായി ഇടപെട്ടിട്ടുള്ള ഈ വിഷയത്തിൽ ഗുരുവായൂർ ക്ഷേത്ര ഭരണസമിതി കാണിക്കുന്ന അനാസ്ഥ പൊതുസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുകയാണ്. ക്ഷേത്ര ഭരണസമിതിയുടെയും സുരക്ഷാ ജീവനക്കാരുടെയും ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ആചാരലംഘനങ്ങൾക്ക് വേണ്ട പിന്തുണയും സഹായവും ലഭിക്കുന്നതായി സംശയിക്കുന്നു. ഇക്കാര്യങ്ങളെ കുറിച്ച് ശക്തമായ അന്വേഷണവും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികളും കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.