രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങൾ കോർപ്പറേഷനിൽ നടന്നതായി ഹർജിക്കാരൻ ആരോപിച്ചു. നിയമനത്തിന് ആളെ ആവശ്യപ്പെട്ട് പാർട്ടി ജില്ലാ സെക്രട്ടറിക്ക് മേയർ കത്തയച്ചത് സ്വജനപക്ഷപാതമാണ്. മേയറുടെ ഭാഗത്ത് നിന്നും സത്യപ്രതിജ്ഞാ ലംഘനം നടന്നുവെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
നിരവധി തൊഴിൽരഹിതരുമായി ബന്ധപ്പെട്ട വിഷയമാണിത്. അതുകൊണ്ടു തന്നെ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ്. നിലവിൽ സർക്കാര്‍ ഏജൻസികള്‍ അന്വേഷിക്കുന്നത് തെളിവു നശിപ്പിക്കുന്നതിലേക്കും കേസ് ഇല്ലാതാകുന്ന സാഹചര്യത്തിലേക്കും നയിക്കുമെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
advertisement
കരാര്‍ നിയമനങ്ങൾക്ക് സിപിഎം പട്ടിക ആവശ്യപ്പെട്ട് മേയറുടെ ഓഫീസിൽ നിന്നും സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്ത് വന്നിരുന്നു. ജോലി ഒഴിവുണ്ടെന്നും നിയമനത്തിന് ലിസ്റ്റ് തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റര്‍പാഡിലെ കത്ത്.

