'RSS ശാഖ സംരക്ഷിക്കാൻ ആളെ നൽകിയിട്ടുണ്ട്; ജനാധിപത്യസംവിധാനത്തിൽ ആർക്കും പ്രവർത്തിക്കാൻ അധികാരമുണ്ട്'; കെ സുധാകരൻ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ആർ എസ് എസിനോട് ആഭിമുഖ്യം ഉള്ളത് കൊണ്ടല്ല അങ്ങനെ ചെയ്തതെന്നും ജനാധിപത്യ സംവിധാനത്തിനകത്ത് മൗലിക അവകാശങ്ങൾ തകർക്കപ്പെടുമ്പോൾ നോക്കി നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇടപെട്ടതെന്നും കെ സുധാകരൻ
കണ്ണൂർ: ആര്‍എസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടുനൽകിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കണ്ണൂരിൽ എം വി ആർ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം. ആർഎസ്എസിന്റെ ആയാലും സംഘടന പ്രവർത്തനം തടഞ്ഞാൽ അതിനെതിരെ പ്രതികരിക്കുമെന്ന് സുധാകരൻ പറഞ്ഞു.
എടക്കാട്, തോട്ടട, കിഴുന്ന മേഖലയിൽ ആർ എസ് എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്ത് ശാഖക്ക് ആളെ അയച്ചു സംരക്ഷണം നൽകിയിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ പരാമർശം. ആർ എസ് എസിനോട് ആഭിമുഖ്യം ഉള്ളത് കൊണ്ടല്ല അങ്ങനെ ചെയ്തതെന്നും ജനാധിപത്യ സംവിധാനത്തിനകത്ത് മൗലിക അവകാശങ്ങൾ തകർക്കപ്പെടുമ്പോൾ നോക്കി നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇടപെട്ടതെന്നും സുധാകരൻ പറഞ്ഞു.
advertisement
എന്നാൽ ആർ എസ് എസിന്റെ രാഷ്ട്രീയവുമായി ഒരു കാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തിൽ ആർക്കും പ്രവർത്തിക്കാൻ അധികാരമുണ്ട്. അത് തടസപ്പെടുത്തിയാൽ സംരക്ഷണം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവന ആലോചിച്ച് തന്നെ പറഞ്ഞതാണെന്നും ബിജെപി ബന്ധമായി അതിനെ വ്യാഖ്യാനിക്കരുതെന്നും പരാമർശം വിവാദമയതോടെ കെ സുധാകരൻ പറഞ്ഞു. സി പി എ മ്മിന്റെ പ്രവർത്തനം അനുവദിക്കാത്തിടത്തും പ്രതികരിച്ചിട്ടുണ്ട് എന്ന് കെ സുധാകരൻ ന്യൂസ്18 നോട് പ്രതികരിച്ചു.
Also Read-പൊതു സ്വഭാവമുള്ള സർവകലാശാലക്ക് ഒറ്റ ചാൻസലർ; ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗ തീരുമാനം
advertisement
തനിക്ക് BJP യിൽ പോകണമെന്ന് തോന്നിയാൽ താൻ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്നും തനിക്ക് പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ടെന്നും അതിനുള്ള രാഷ്ട്രീയ ബോധമുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 09, 2022 1:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'RSS ശാഖ സംരക്ഷിക്കാൻ ആളെ നൽകിയിട്ടുണ്ട്; ജനാധിപത്യസംവിധാനത്തിൽ ആർക്കും പ്രവർത്തിക്കാൻ അധികാരമുണ്ട്'; കെ സുധാകരൻ