TRENDING:

കോട്ടയത്തെ പോത്തിറച്ചി സ്വർണം തൂവിയതാണോ? വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് അപേക്ഷ

Last Updated:

മുഖ്യമന്ത്രിയോട് ആലോചിച്ച് സംസ്ഥാന അടിസ്ഥാനത്തിൽ ഒരേയൊരു വില നിശ്ചയിച്ചാൽ നല്ലതായിരിക്കും എന്നു കോട്ടയം പഞ്ചായത്ത് പ്രസിഡന്‍റിന് നൽകിയ അപേക്ഷയിൽ പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ജില്ലയിൽ പോത്തിറച്ചിക്ക് വില കുറയ്ക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റിന് അപേക്ഷ. മുളക്കുളം പഞ്ചായത്തിൽ താമസക്കാരനായ ജോർജ് കളരിക്കൽ എന്ന റിട്ടയേർഡ് അധ്യാപകനാണ് വിവിധ സ്ഥലങ്ങളിലെ ഇറച്ചി വിലയും കോട്ടയത്തെ വിലയും താരതമ്യപ്പെടുത്തി, ജില്ലയിൽ ഇറച്ചിക്ക് വില കുറയ്ക്കണമെന്ന അപേക്ഷ നൽകിയിരിക്കുന്നത്.
Representative image. (File Photo: Reuters)
Representative image. (File Photo: Reuters)
advertisement

നുറുക്കാത്ത പോത്തിറച്ചിക്ക് 380 രൂപ കൊടുക്കണം ഇതെന്താ സ്വർണ്ണപ്പൊടി തൂവിയതാണോ എന്നാണ് അപേക്ഷയിൽ ചോദിക്കുന്നത്. ഇതിന് പുറമെ തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെയും എന്തിന് രാജ്യതലസ്ഥാനമായ ഡൽഹിയിലെ വരെ വിലയും ജോർജ് എടുത്തു പറയുന്നുണ്ട്. പോത്തിന്‍റെ വില നിശ്ചയിക്കാന്‍ ജില്ലാ പഞ്ചായത്തിന് അധികാരമുണ്ടെന്നാണ് അറിവ്. അങ്ങനെയെങ്കിൽ വസ്തുതകൾ നോക്കി ശരിയാണെങ്കിൽ പഞ്ചായത്ത് ഇടപെട്ട് പോത്തിറച്ചിക്ക് വില നിശ്ചയിക്കണമെന്നാണ് ആവശ്യം. കോവിഡ് കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടിലിരിക്കുന്നവർക്ക് ഇതൊരു ആശ്വാസം ആണെന്നും ജോർജ് പറയുന്നു.

advertisement

ഇതിനൊപ്പം മുഖ്യമന്ത്രിയോട് ആലോചിച്ച് സംസ്ഥാന അടിസ്ഥാനത്തിൽ ഒരേയൊരു വില നിശ്ചയിച്ചാൽ നല്ലതായിരിക്കും എന്നു കോട്ടയം പഞ്ചായത്ത് പ്രസിഡന്‍റിന് നൽകിയ അപേക്ഷയിൽ പറയുന്നു.

Also Read-ഒപ്പമുണ്ടായിരുന്നയാൾ അന്ത്യവിശ്രമത്തിലും ഒപ്പം; വീട്ടുജോലിക്കാരനും കുടുംബക്കല്ലറയിൽ ഇടമൊരുക്കി ഒരു കുടുംബം

അപേക്ഷയുടെ പൂർണ്ണരൂപം: 

ബഹുമാനപ്പെട്ട കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അവർകൾ മുമ്പാകെ, കോട്ടയം ജില്ലയിൽ മുളക്കുളം പഞ്ചായത്തിൽ 2 വാർഡിൽ താമസിക്കുന്ന കെ വി ജോർജ്, കളരിക്കൽ, മുളക്കുളംസൗത്ത് പി.ഒ എന്ന റിട്ട. അധ്യാപകൻ

advertisement

സമർപ്പിക്കുന്ന അപേക്ഷ.

കോട്ടയം ജില്ലയിൽ "സ്വർണ്ണ പൊടി തൂവിയ ആണെന്ന് തോന്നുന്ന നുറുക്ക്കാത്ത പോത്തിറച്ചി ക്ക് 380 രൂപ കൊടുക്കണം."എന്നാൽ ഇതേ ഇറച്ചിക്ക് അടിമാലിയിൽ 300 /320 രൂപ, പെരുമ്പാവൂരിൽ 320 രൂപ, വരാപ്പുഴ 280 രൂപ, എറണാകുളത്തും പരിസരപ്രദേശങ്ങളിലും 300 രൂപ,  ചാലക്കുടിയിൽ 280 രൂപ തൃശ്ശൂരും പരിസര പ്രദേശങ്ങളിലും 280 /300 രൂപ, മലപ്പുറം, കോഴിക്കോട്,

കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ 280/ 300 രൂപ, ഡൽഹിയിൽ എല്ല് ഇല്ലാതെ നുറുക്കിയ പോത്തിറച്ചി ക്ക് 250 രൂപ, എല്ലാം കൂടി ഇട്ട ഇറച്ചി 200 രൂപ. (ജീവനുള്ള ഒരു പോത്തിനെ മുഴുവനായി തൂക്കി വാങ്ങുമ്പോൾ ഏകദേശം 140 രൂപ കൊടുത്താൽ മതി എന്നാണ് എൻറെ അറിവ് ഇപ്പോൾ പോത്ത് എന്ന് പറഞ്ഞാൽ പഴയ രീതിയിലുള്ള തല്ല ബോയിലർ പോത്ത് ആണ്, നല്ല രക്ഷയോട് കൂടെ നിൽക്കുന്ന ഇതിൻറെ നല്ലൊരു ഭാഗവും ഇറച്ചിയാണ്)ഒരു സാധാരണക്കാരനായ എൻറെ അന്വേഷണത്തിൽ അറിഞ്ഞ വിവരങ്ങളാണിത് ഇത്.

advertisement

ഇങ്ങനെയൊക്കെ ആയിരിക്കെ കോട്ടയം ജില്ലയിൽ മാത്രം നുറുക്ക്കാത്ത ഒരു കിലോ ഇറച്ചിക്ക് 380 രൂപ! !പോത്തിൻറ വില നിശ്ചയിക്കാൻ ജില്ലാ പഞ്ചായത്ത്തിന് അധികാരം ഉണ്ട് എന്നാണ് എൻറെ അറിവ്. ഇങ്ങനെയിരിക്കെ വസ്തുതകൾ ശരിയാണെങ്കിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് ഒരു വില നിശ്ചയിക്കണം. കോവിടു മൂലം വളരെ സാമ്പത്തികമായി ബുദ്ധിമുട്ടി ഇരിക്കുന്ന സാധാരണ ജനത്തിന് ഇത് വളരെ പ്രയോജനപ്രദം ആയിരിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ആലോചിച്ച് കേരള അടിസ്ഥാനത്തിൽ ഒരേയൊരു വില നിശ്ചയിച്ചാൽ ഉം നല്ലതായിരിക്കും. വളരെ പ്രതീക്ഷയോടെ നിർത്തുന്നു സ്നേഹപൂർവ്വം ലാൽസലാം!

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കെ വി ജോർജ്ജ്

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്തെ പോത്തിറച്ചി സ്വർണം തൂവിയതാണോ? വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് അപേക്ഷ
Open in App
Home
Video
Impact Shorts
Web Stories