മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. 3,61,746 സീറ്റുകളാണ് ഇപ്പോൾ ഉള്ളത്. 4.17 ലക്ഷം വിദ്യാർഥികൾ ഉപരിപഠന യോഗ്യത നേടിയിട്ടുണ്ട്.
ട്രയൽ അലോട്ട്മെന്റ് ഓഗസ്റ്റ് 18 നും ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് 24നും നടക്കും. ക്ലാസുകൾ എന്ന് തുടങ്ങുമെന്ന കാര്യത്തിൽ തീരുമാനം പിന്നീട് എടുക്കും. ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കുമായി ഒറ്റ അപേക്ഷ മതി. ഒരാൾക്ക് ഒന്നിലേറെ ജില്ലകളിൽ അപേക്ഷിക്കാൻ തടസമില്ല. വി.എച്ച്.എസ്.ഇ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകളും ഇന്ന് മുതൽ നൽകാം.
advertisement
സംസ്ഥാനത്തെ ആകെയുള്ള 3,61,746 പ്ലസ് വണ്‍ സീറ്റുകളിൽ 1,41,050 സീറ്റുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലാണുള്ളത്. 1,65,100 സീറ്റ് എയ്ഡഡ് സ്‌കൂളുകളിലുണ്ട്. അണ്‍ എയ്ഡഡ് സ്‌കൂളുകളിലുള്ളത് 55,596 സീറ്റുകളാണ്. സര്‍ക്കാര്‍ നേരട്ട് നടത്തുന്ന ഏകജാലക പ്രവേശനത്തിന് കീഴില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ മുഴുവന്‍ സീറ്റും എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി, മാനേജ്‌മെന്റ് ക്വാട്ട സീറ്റുകള്‍ ഒഴികെയുള്ള സീറ്റുകളുമാണ്.
TRENDING:COVID 19 | ഇളവുകൾ അനുവദിക്കും; തിരുവനന്തപുരത്ത് ലോക്ക്ഡൗൺ തുടരും[NEWS]Fact Check | മാസ്ക് ധരിക്കാത്തതിന് ആടിനെ അറസ്റ്റ് ചെയ്തോ?[PHOTOS]INSPIRING LIFE | ഉയരമല്ല കാര്യം; പൊക്കമില്ലായ്മയെ ഐഎഎസ് കൊണ്ട് തോൽപിച്ച് ആർതി ദോഗ്ര [NEWS]
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിലവിലുള്ള ബാച്ചുകളില്‍ 20 ശതാമാനം വരെ ആനുപാതിക സീറ്റ് വർധന അനുവദിച്ചിരുന്നു. ഇത്തവണ അപേക്ഷകരുടെ എണ്ണം പരിഗണിച്ച് അലോട്ട്‌മെന്റ് ഘട്ടത്തില്‍ മാത്രമെ തീരുമാനമുണ്ടാകൂ.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളില്‍ എസ്എസ്എല്‍സി ജയിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണത്തേക്കാള്‍ പ്ലസ് വണ്‍ സീറ്റുകളുണ്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ്, തുടങ്ങിയ ജില്ലകളില്‍ എസ്എസ്എല്‍സി വിജയിച്ചവരുടെ എണ്ണം പ്ലസ് വണ്‍ സീറ്റുകളെക്കാള്‍ കൂടുതലാണ്.കുട്ടികള്‍ ചേരാതെ ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ മുന്‍വര്‍ഷങ്ങളില്‍ ജില്ല മാറ്റി ആവശ്യക്കാര്‍ക്ക് നല്‍കിയിരുന്നു. ഇക്കൊല്ലം ഇക്കാര്യത്തില്‍ തീരുമാനം പ്രവേശന നടപടി പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ മാത്രമെ ഉണ്ടാകൂ.