പെൺകുട്ടിയുടെ ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും മുഖത്ത് സ്പ്രേ അടിക്കുകയും ചെയ്തു. ആക്രമണത്തിനിടെ വീടിന് മുകളിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് വീണു. മുറ്റത്ത് തലയിടിച്ച് വീണ കുട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില ഗുരതരമാണെന്നാണ് വിവരം.
ആക്രമണം നടക്കുന്ന സമയത്ത് വിദ്യാർത്ഥിനി വീടിന് പുറത്തായിരുന്നു. ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. പരിക്കേറ്റ കുട്ടി ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബോധം വന്നാൽ മാത്രമേ കുട്ടിയുടെ മൊഴി രേഖപ്പെടുത്താനാകു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
Mar 14, 2026 1:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീട്ടിൽ അതിക്രമിച്ച് കയറി പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം, മുകൾ നിലയിൽ നിന്ന് വീണ കുട്ടിയുടെ നില ഗുരുതരം
