ഇടതു സര്‍ക്കാരിന്‍റേത് വിശ്വാസികളെ വഞ്ചിച്ച നാണം കെട്ട നിലപാടാണ്. ത്രിപുരയില്‍ സംഭവിച്ചത് കേരളത്തിലും ഉണ്ടാകും. സംവരണബില്ലിനെ എതിര്‍ത്ത മുസ്ലിം ലീഗിനെയും പേരെടുത്തു പറഞ്ഞ് കൊല്ലത്ത് ചേർന്ന എൻഡിഎ യോഗത്തിൽ പ്രധാനമന്ത്രി വിമര്‍ശിച്ചു. ചരിത്രത്തില്‍ ഒരു സര്‍ക്കാരും ജനതയോട് ഇത്രയും വഞ്ചന കാണിച്ചിട്ടില്ല. വിശ്വാസികള്‍ ഇതിന് മറുപടി നല്‍കും. ശബരിമല നിലപാടില്‍ ചാഞ്ചാടിക്കളിച്ച യുഡിഎഫും വിശ്വാസികളെ വഞ്ചിച്ചു.
'ത്രിപുരയിൽ എന്താണ് സംഭവിച്ചത്, അത് കേരളത്തിലും ആവർത്തിക്കും': നരേന്ദ്ര മോദി
advertisement
മുത്തലാഖ് ബില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുള്ളതായിരുന്നു. അതിനെ എതിര്‍ത്തത് ആരൊക്കെയെന്ന് എല്ലാവര്‍ക്കും അറിയാം. എല്‍ഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. അഴിമതിയിലും വര്‍ഗീയത വളര്‍ത്തുന്നതിലും ഇരുമുന്നണികളും മല്‍സരിക്കുകയാണ്. കേരളത്തിലും ത്രിപുര ആവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊല്ലത്ത് ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള, എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരും പങ്കെടുത്തു.
