TRENDING:

തിരുവനന്തപുരത്തു നിന്നുള്ള വന്ദേഭാരത് ഫ്ലാഗ് ഓഫ് ഏപ്രിൽ 25ന്; കന്നിയാത്രയ്ക്ക് പ്രധാനമന്ത്രി എത്തും

Last Updated:

തെരഞ്ഞെടുക്കപ്പെട്ട 70 കുട്ടികളുമായി ട്രെയിനിനുള്ളിൽ പ്രധാനമന്ത്രി സംവദിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരത്തു നിന്നുള്ള വന്ദേഭാരത് എക്സ്പ്രസ്സിന്റെ ഫ്ലാഗ് ഓഫ് ഈ മാസം 25 ന്. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഇതിനു ശേഷം ജില്ലയിലെ വിവിധ സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട 70 കുട്ടികളുമായി ട്രെയിനിനുള്ളിൽ പ്രധാനമന്ത്രി സംവദിക്കും.
advertisement

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന സമ്മേളനം. തമ്പാനൂർ, വർക്കല റെയിൽവേ സ്റ്റേഷനുകൾക്ക് പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും നേമം -കൊച്ചുവേളി-തിരുവനന്തപുരം സമഗ്ര വികസന പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Also Read- ‘വന്ദേ ഭാരത് ട്രെയിനിന് യഥാർത്ഥത്തിൽ പുതുമയൊന്നുമില്ല, മറ്റ് ട്രെയിനുകളുടെ കൂട്ടത്തിലേക്ക് ഒരു ട്രെയിൻ’; ഇ പി ജയരാജൻ‌‌

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളും പാലക്കാട്-പൊള്ളാച്ചി വൈദ്യുതികരിച്ച പാത രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങും വേദിയിൽ നടക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, വന്ദേഭാരതിന്റെ രണ്ടാംഘട്ട ട്രയൽ റൺ പുരോഗമിക്കുകയാണ്. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയാണ് ഇത്തവണ പരീക്ഷണ ഓട്ടം. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.20ന് പുറപ്പെട്ട ട്രെയിൻ 9.37 ന് തൃശൂർ പിന്നിട്ടു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്തു നിന്നുള്ള വന്ദേഭാരത് ഫ്ലാഗ് ഓഫ് ഏപ്രിൽ 25ന്; കന്നിയാത്രയ്ക്ക് പ്രധാനമന്ത്രി എത്തും
Open in App
Home
Video
Impact Shorts
Web Stories