TRENDING:

ഓർമ്മയുണ്ടോ സുരേഷ് ഗോപി നൽകിയ ആ പേരത്തൈ? അത് നൽകിയ ജയലക്ഷ്മിയ്ക്ക് പ്രധാനമന്ത്രിയുടെ ആശംസ

Last Updated:

ജയലക്ഷ്മിയെ പരിചയപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദില്ലി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തില്‍ എത്തിയപ്പോള്‍ യുവ കർഷക ജയലക്ഷ്മിയെ പരിചയപ്പെടാൻ കഴിഞ്ഞതിലെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃഷിയോട്, വിശേഷിച്ച് ജൈവകൃഷിയോട് അഭിനിവേശമുള്ള ജയലക്ഷ്മിയെ പരിചയപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് പ്രധാനമന്ത്രി സന്തോഷം പങ്കുവച്ചത്. എക്സില്‍ മലയാളത്തിലാണ് ഇക്കാര്യം പങ്കുവച്ചത്. അതേസമയം ജയലക്ഷ്മിയുടെ ഉദ്യമങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകട്ടെ എന്നു ആശംസിക്കുന്നുവെന്നും മോദി കുറിച്ചു.
advertisement

പോസ്റ്റിന്റെ പൂർണ രൂപം

കൃഷിയോട്, വിശേഷിച്ച് ജൈവകൃഷിയോട് അഭിനിവേശമുള്ള ജയലക്ഷ്മിയെ പരിചയപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. രണ്ടു വർഷം മുമ്പ്, എന്റെ സുഹൃത്ത് TheSureshGopi ജി അവർ വളർത്തിയ ഒരു പേരത്തൈ എനിക്കു തന്നു. ആ പ്രവൃത്തിയെ ഞാൻ അഗാധമായി വിലമതിക്കുന്നു. ജയലക്ഷ്മിയുടെ ഉദ്യമങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകട്ടെ എന്നു ഞാൻ ആശംസിക്കുന്നു.

advertisement

Also read-Narendra Modi Suresh Gopi| പത്തനാപുരത്തെ ജയലക്ഷ്മിയുടെ പേര മരം ഇനി പ്രധാനമന്ത്രിയുടെ വസതിയിൽ; വാക്ക് പാലിച്ച് സുരേഷ് ഗോപി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2021ലാണ് പത്തനാപുരം സ്വദേശിയായ ജയലക്ഷ്മി സുരേഷ് ഗോപിക്ക് പ്രധാനമന്ത്രിയെ ഏല്‍പ്പിക്കാൻ ഒരു സമ്മാനം നൽകിയത്. പത്തനാപുരത്തെ ഗാന്ധിഭവൻ സന്ദർശനത്തിനിടെയാണ് ജയലക്ഷ്മി പ്രധാനമന്ത്രിയ്‌ക്ക് സമ്മാനിക്കായുള്ള പേര വൃക്ഷതൈ സുരേഷ്ഗോപിയെ ഏൽപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടാനായുള്ള ഒരു പേര വൃക്ഷതൈ സമ്മാനമായി നൽകിയത്. ജയലക്ഷ്‍മിയുടെ ആഗ്രഹപ്രകാരം താനിത് പ്രധാനമന്ത്രിക്ക് സമ്മാനിക്കാമെന്ന് സുരേഷ് ഗോപി അന്ന്  ഉറപ്പുനല്‍കിയിരുന്നു. ഈ ഉറപ്പ് താന്‍ പാലിച്ചിരിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം സഹിതം സുരേഷ് ഗോപി അന്ന് അറിയിച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓർമ്മയുണ്ടോ സുരേഷ് ഗോപി നൽകിയ ആ പേരത്തൈ? അത് നൽകിയ ജയലക്ഷ്മിയ്ക്ക് പ്രധാനമന്ത്രിയുടെ ആശംസ
Open in App
Home
Video
Impact Shorts
Web Stories