Narendra Modi Suresh Gopi| പത്തനാപുരത്തെ ജയലക്ഷ്മിയുടെ പേര മരം ഇനി പ്രധാനമന്ത്രിയുടെ വസതിയിൽ; വാക്ക് പാലിച്ച് സുരേഷ് ഗോപി
- Published by:Rajesh V
- news18-malayalam
Last Updated:
പത്തനാപുരത്തെ ഗാന്ധിഭവൻ സന്ദർശനത്തിനിടെയാണ് ജയലക്ഷ്മി എന്ന കുട്ടി പ്രധാനമന്ത്രിയ്‌ക്ക് സമ്മാനിക്കായുള്ള പേര വൃക്ഷതൈ സുരേഷ്ഗോപിയെ ഏൽപ്പിച്ചത്.
ന്യൂഡൽഹി: പത്തനാപുരത്ത് നിന്നുള്ള ഒരു പെൺകുട്ടിയുടെ സ്നേഹോപഹാരം പ്രധാനമന്ത്രിയിക്ക് സമർപ്പിച്ച് സുരേഷ്ഗോപി എം പി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടാനായുള്ള ഒരു പേര വൃക്ഷതൈ സമ്മാനമായി എത്തിച്ചുനൽകിയത്. പത്തനാപുരത്തെ ഗാന്ധിഭവൻ സന്ദർശനത്തിനിടെയാണ് ജയലക്ഷ്മി എന്ന കുട്ടി പ്രധാനമന്ത്രിയ്‌ക്ക് സമ്മാനിക്കായുള്ള പേര വൃക്ഷതൈ സുരേഷ്ഗോപിയെ ഏൽപ്പിച്ചത്.
വാഗ്ദാനം ചെയ്തതുപോലെ ഫലവൃക്ഷതൈ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി. പ്രധാനമന്ത്രി അത് പൂർണഹൃദയത്തോടെ സ്വീകരിക്കുകയും തന്റെ ഔദ്യോഗിക വസതിയിൽ നട്ടുപിടിപ്പിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുമെന്ന പ്രതീക്ഷയും സുരേഷ്ഗോപി പങ്കുവെച്ചു. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശം എന്നും സുരേഷ് ഗോപി പറഞ്ഞു.
advertisement
Also Read- ഇഡ്ഡലി,ദോശ മാവ് വിറ്റ് കോടീശ്വരനായ മുസ്തഫ; പാതിവഴിയിൽ സ്കൂൾ പഠനം ഉപേക്ഷിക്കാൻ തുനിഞ്ഞു, ഇപ്പോൾ സിഇഒ
ഫേസ്ബുക്കിലൂടെയാണ് സുരേഷ്ഗോപി എംപി വൃക്ഷതൈ പ്രധാനമന്ത്രിയ്‌ക്ക് കൈമാറിയതിന്റെ ചിത്രം പങ്കുവെച്ചത്. നിമിഷങ്ങൾകൊണ്ട് തന്നെ വലിയ പ്രതികരണമാണ് ഈ പോസ്റ്റിന് ലഭിച്ചത്.
സുരേഷ് ഗോപിയുടെ കുറിപ്പ്
പത്തനാപുരത്തെ ഒരു വീട്ടുമുറ്റത്ത് ചിന്താശീലയായ ഒരു പെണ്‍കുട്ടി നട്ടുവളര്‍ത്തിയ വൃക്ഷത്തൈ ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വളരാൻ തയാറെടുക്കുന്നു. ഗാന്ധിഭവൻ സന്ദർശനത്തിനിടെ ജയലക്ഷ്മി എനിക്ക് കൈമാറിയ പേര വൃക്ഷ തൈ വാക്ക് പറഞ്ഞത് പോലെ ഞാൻ പ്രധാനമന്ത്രിയ്ക്ക് ഇന്നലെ കൈമാറി. പ്രധാനമന്ത്രി അത് തുറന്ന മനസോടെ സ്വീകരിക്കുകയും തന്റെ ഔദ്യോഗിക വസതിയുടെ വളപ്പില്‍ അത് നടാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
advertisement
പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യിൽ എത്തിയിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 02, 2021 2:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Narendra Modi Suresh Gopi| പത്തനാപുരത്തെ ജയലക്ഷ്മിയുടെ പേര മരം ഇനി പ്രധാനമന്ത്രിയുടെ വസതിയിൽ; വാക്ക് പാലിച്ച് സുരേഷ് ഗോപി