ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ സംരക്ഷണത്തിലുള്ള പെണ്‍കുട്ടിക്ക് രണ്ട് ദിവസമാായി കൗണ്‍സിലിങ് നല്‍കിവരുകയാണ്. ആദ്യ ഘട്ടത്തില്‍ ഈ സംഭവത്തെ കുറിച്ച് മൊഴി നല്‍കാന്‍ പെണ്‍കുട്ടിയോ ബന്ധുക്കളൊ ഒന്നും തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും കൗണ്‍സിലിങ് നടത്തുകയും ചെയ്തത്.
ഇന്നലെയാണ് പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. അതേസമയം ഇമാമിനെതിരായ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടിക്രമങ്ങളെല്ലാം പോലീസ് പൂര്‍ത്തിയാക്കി. ഇമാം വിദേശത്തേക്ക് കടക്കാന്‍ സാധ്യത ഉള്ളതിനാല്‍ വിമാനത്താവളങ്ങളിലെല്ലാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വൈകാതെ ഇയാള്‍ കീഴടങ്ങുമെന്നും പൊലീസ് കണക്കുകൂട്ടുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 14, 2019 10:34 AM IST
