HOME /NEWS /Kerala / കൊച്ചിക്ക് വണ്ടി കയറേണ്ട; വരുന്നില്ലെന്ന് സണ്ണി ലിയോണ്‍

കൊച്ചിക്ക് വണ്ടി കയറേണ്ട; വരുന്നില്ലെന്ന് സണ്ണി ലിയോണ്‍

സണ്ണി ലിയോണി

സണ്ണി ലിയോണി

പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്മാറ്റം

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണിനെ കാണാൻ കൊച്ചിയിലേക്ക് പുറപ്പെടാനിരിക്കുന്നവർ വീടുകളിലേക്ക് മടങ്ങിക്കൊള്ളൂ. എറണാകുളത്ത് നടക്കാനിരുന്ന വാലന്റൈൻസ് ഡേ നൈറ്റില്‍ നിന്നും സണ്ണിലിയോണ്‍ പിന്‍മാറി. വ്യാഴാഴ്ച വൈകിട്ട് നടക്കേണ്ട ഷോയില്‍ നിന്നാണ് ബോളിവുഡ് താരത്തിന്‍റെ പിന്‍മാറ്റം. ഇക്കാര്യം താരം തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം ട്വിറ്ററില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്.

    'എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്റൈൻസ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്‍മാറുന്നത്' -സണ്ണി ട്വീറ്റ് ചെയ്തു. അതേസമയം പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കാണ് വലിയ തുകയ്ക്ക് ടിക്കറ്റുകള്‍ വിറ്റ പരിപാടിയില്‍ നിന്നും സണ്ണി പിന്‍മാറാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്.

    വ്യാഴാഴ്ച സണ്ണി ലിയോൺ കൊച്ചിയിൽ എത്തില്ലെന്ന വാർത്തകേട്ട ആരാധകർ വിഷമിക്കാൻ വരട്ടെ. മാര്‍ച്ച് രണ്ടിന് കൊച്ചിയില്‍ നടക്കുന്ന വനിതാ അവാര്‍ഡ് നിശയില്‍ താന്‍ എത്തുമെന്നും സണ്ണി ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു. അങ്കമാലി ആഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് സണ്ണിലിയോണ്‍ പങ്കെടുക്കുന്ന വാലന്റൈൻസ് ഡേ ആഘോഷം നടക്കേണ്ടിയിരുന്നത്.

    First published:

    Tags: Sunny Leone, Sunny Leone in Kochi, കൊച്ചി, സണ്ണി ലിയോണി