മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്(34). 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കോട്ടയത്ത് 215 പേരാണ് അറസ്റ്റിലായത്. ഹര്‍ത്താല്‍ ദിനത്തില്‍ ആക്രമിക്കപ്പെട്ട 71 ബസുകളും ഉടന്‍ നിരത്തിലറക്കാനാവില്ലെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരുന്നു.
മുന്‍വശത്തെ ചില്ല് സ്റ്റോക്കില്ലാത്തതിനാല്‍ അവ മാറ്റുന്നത് വരെ ചില്ല് തകര്‍ന്ന ബസുകളുടെ സര്‍വീസ് മുടങ്ങും. ഇത്രയും ദിവസത്തെ നഷ്ടംകൂടി കെഎസ്ആര്‍ടിസിയുടെ വരുമാനനഷ്ടമായി കണക്കാക്കും.
advertisement
Also Read-പ്രമുഖരെ വധിക്കാൻ പിഎഫ്ഐ ഗൂഢാലോചന; ഹിറ്റ്ലിസ്റ്റ് പുറത്തുവിടില്ലെന്ന് NIA
ഹര്‍ത്താല്‍ ദിനത്തിലെ അക്രമസംഭവങ്ങളില്‍ ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്ന ക്രമത്തില്‍ താഴെ.
തിരുവനന്തപുരം സിറ്റി - 25, 52, 151
തിരുവനന്തപുരം റൂറല്‍ - 25, 141, 22
കൊല്ലം സിറ്റി - 27, 169, 13
കൊല്ലം റൂറല്‍ - 13, 108, 63
പത്തനംതിട്ട - 15, 126, 2
ആലപ്പുഴ - 15, 63, 71
കോട്ടയം - 28, 215, 77
ഇടുക്കി - 4, 16, 3
എറണാകുളം സിറ്റി - 6, 12, 16
എറണാകുളം റൂറല്‍ - 17, 21, 22
തൃശൂര്‍ സിറ്റി - 10, 18, 14
തൃശൂര്‍ റൂറല്‍ - 9, 10, 10
പാലക്കാട് - 7, 46, 35
മലപ്പുറം - 34, 158, 128
കോഴിക്കോട് സിറ്റി - 18, 26, 21
കോഴിക്കോട് റൂറല്‍ - 8, 14, 23
വയനാട് - 5, 114, 19
കണ്ണൂര്‍ സിറ്റി - 26, 33, 101
കണ്ണൂര്‍ റൂറല്‍ - 7, 10, 9
കാസര്‍ഗോഡ് - 10, 52, 34