കെഎസ്ആര്‍ടിസിക്ക് വന്‍ സാമ്പത്തിക നഷ്ടം;ഹര്‍ത്താലിന് തകര്‍ത്ത 71 ബസുകള്‍ ഉടന്‍ സര്‍വീസിനില്ല
- Published by:Arun krishna
- news18-malayalam
Last Updated:
തകര്‍ന്ന ബസുകള്‍ സര്‍വീസ് നടത്താതുമൂലം ഉണ്ടാകുന്ന നഷ്ടം ഹര്‍ത്താല്‍ ദിന നഷ്ടമായി കണക്കാക്കാനാണ് തീരുമാനം.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമത്തില്‍ കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടായ നഷ്ടം ഇനിയും കൂടും. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ അക്രമത്തില്‍ തകര്‍ന്ന 71 ബസുകളും ഉടന്‍ നിരത്തിലറക്കാനാവില്ല. ആദ്യഘട്ടത്തില്‍ 50 ലക്ഷം രൂപയാണ് നഷ്ടമായി കണക്കാക്കിയിരുന്നത്.
എന്നാല്‍ തകര്‍ന്ന ബസുകള്‍ സര്‍വീസ് നടത്താതുമൂലം ഉണ്ടാകുന്ന നഷ്ടം ഹര്‍ത്താല്‍ ദിന നഷ്ടമായി കണക്കാക്കാനാണ് തീരുമാനം. ആദ്യമായാണ് കെഎസ്ആര്‍ടിസി ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത്.
ആകെ 71 ബസുകള്‍ക്കാണ് നാശം സംഭവിച്ചത്. ഇതില്‍ ഭൂരിഭാഗം ബസുകളുടെയും മുന്‍വശത്തെ ചില്ലുകളാണ് തകര്‍ന്നത്. പല ബസുകളുടെയും പിന്‍വശത്തെ ചില്ലിനും ബോഡിയിലും കേടുപാടുകള്‍ സംഭവിച്ചു. ഇതെല്ലാം പരിഗണിച്ചാണ് 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയത്.
advertisement
തകര്‍ന്ന 71 ബസുകളും കേടുപാടുകള്‍ തീര്‍ക്കുംവരെ നിരത്തിലിറക്കാനാകില്ല. ഇങ്ങനെ സര്‍വീസ് മുടങ്ങിയുള്ള നഷ്ടംകൂടി കണക്കാക്കിയാകും അന്തിമനഷ്ടം കണക്കാക്കുകയെന്നാണ് ലഭിക്കുന്ന വിവരം.
മുന്‍വശത്തെ ചില്ല് സ്റ്റോക്കില്ലാത്തതിനാല്‍ അവ മാറ്റുന്നത് വരെ ചില്ല് തകര്‍ന്ന ബസുകളുടെ സര്‍വീസ് മുടങ്ങും. ഇത്രയും ദിവസത്തെ നഷ്ടംകൂടി കെഎസ്ആര്‍ടിസിയുടെ വരുമാനനഷ്ടമായി കണക്കാക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 26, 2022 11:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെഎസ്ആര്‍ടിസിക്ക് വന്‍ സാമ്പത്തിക നഷ്ടം;ഹര്‍ത്താലിന് തകര്‍ത്ത 71 ബസുകള്‍ ഉടന്‍ സര്‍വീസിനില്ല