TRENDING:

ഐ.ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചതിന് ബിജെപി നേതാവ് അറസ്റ്റിൽ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഐജി മനോജ് ഏബ്രഹാമിനെ മോശമായ ഭാഷയിൽ അധിക്ഷേപിച്ചുവെന്ന കേസിൽ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ടോടെ അദ്ദേഹം എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
advertisement

കാത്തിരിക്കാൻ ഇനിയില്ല; ചാരക്കേസിൽ തെറ്റായി പ്രതിചേർക്കപ്പെട്ട എസ്.കെ ശർമ അന്തരിച്ചു

കൊച്ചി സെൻട്രൽ പൊലീസാണ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എറണാകുളം റേഞ്ച് എെ.ജി ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഗോപാലകൃഷ്ണൻ എെ.ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചത്.

SSLC പരീക്ഷ മാർച്ച് 13 മുതൽ 27വരെ; വിജ്ഞാപനമിറങ്ങി

അതേസമയം, താൻ നടത്തിയത് ജനാധിപത്യപരമായ പരാമർശം മാത്രമാണെന്നാണ് ബി. ഗോപാലകൃഷ്ണൻ പറയുന്നത്.  294 ബി, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിയമപരമായി ഈ കേസ് നിലനിൽക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

advertisement

അനധികൃതമായി സംഘം ചേർന്നതിനും ഗതാഗതം തടസപ്പെടുത്തിയതിനും ബി.ജെ.പി ജില്ലാ നേതാക്കളുൾപ്പെടെ 200 പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഐ.ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചതിന് ബിജെപി നേതാവ് അറസ്റ്റിൽ