TRENDING:

വണ്ടിപ്പെരിയാർ: വിധിയിൽ തെറ്റു പറ്റി; പൊലീസിന്റെ സഹായം പല കാര്യങ്ങളിലും ഉണ്ടായില്ല; മാതാപിതാക്കൾ

Last Updated:

പട്ടികവിഭാഗ പീഡന നിരോധന നിയമം കേസിൽ ഉൾപ്പെടുത്തിയില്ലെന്നും പെൺകുട്ടിയുടെ അച്ഛൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിട്ടത് ഞെട്ടിച്ചുവെന്ന് പെൺകുട്ടിയുടെ മതാപാതിക്കാൾ. മകളോട് ക്രൂരത കാട്ടി ഇല്ലാതാക്കിയവനെ വെറുതേവിടില്ലെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് മാതാപിതാക്കളുടെ പ്രതികരണം. അർജുൻ തന്നെയാണ് മകളെ കൊന്നത് എന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് പിതാവ് പറഞ്ഞു. കേസിന്റെ വിധിയിൽ തെറ്റുപറ്റി മകൾക്ക് നീതി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement

പൊലീസ് അന്വേഷണത്തിൽ വീഴ്ച്ചയുണ്ടെന്ന് കരുതുന്നില്ലെങ്കിലും പോരായ്മകളുണ്ട്. മകളുടേത് അപകട മരണമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ കുഞ്ഞ് ഇത്രവലിയ ദുരന്തത്തിന് ഇരയായിയെന്ന് കണ്ടെത്തിയത് പൊലീസാണ്. പ്രതിയേയും അവർ പിടിച്ചു, അമ്മയുടെ വാക്കുകൾ. എന്നാൽ, പൊലീസിന്റെ സഹായം പലകാര്യങ്ങളിലും ഉണ്ടായിട്ടില്ലെന്ന് അച്ഛൻ ചൂണ്ടിക്കാട്ടി.

വണ്ടിപ്പെരിയാർ കൊലപാതകം: വീഴ്ച പറ്റിയിട്ടില്ല; പ്രതി അർജുൻ തന്നെയെന്ന് പൊലീസ്

പട്ടികവിഭാഗ പീഡന നിരോധന നിയമം കേസിൽ ഉൾപ്പെടുത്തിയില്ല. വകുപ്പു കൂട്ടിച്ചേർത്താൽ കേസ് കാലതാമസമെടുക്കുമെന്ന് പറഞ്ഞു. ഡിവൈഎസ്പി അന്വേഷിക്കേണ്ടി വരുമെന്നും ജില്ലാ കോടതിയിലേക്ക് കേസ് മാറിയാൽ വർഷങ്ങൾ കഴിഞ്ഞാലും പൂർത്തിയാവില്ലെന്നുമൊക്കെ പൊലീസ് പറഞ്ഞുവെന്നും അച്ഛൻ പറയുന്നു.

advertisement

വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ വെറുതെ വിട്ട കേസിൽ അപ്പീൽ നൽകുമെന്ന് പോലീസ്

നിയമത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്നു കത്ത് വന്നപ്പോഴാണു വകുപ്പു ചുമത്തിയില്ലെന്ന് അറിഞ്ഞത്. നിയമസഹായത്തിനും ധനസഹായത്തിനും ഒട്ടേറെ പരാതികളും അപേക്ഷകളും നൽകിയെങ്കിലും ഒന്നും കിട്ടിയില്ല. പട്ടികവിഭാഗ പീഡന നിരോധന വകുപ്പ് ഉൾപ്പെടുത്താതിനാൽ ആ രീതിയിലുള്ള സഹായവും ലഭിച്ചില്ല.  ധനസഹായത്തിനായി ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കായി അപേക്ഷ നൽകിയിരിക്കുകയാണെന്നും അച്ഛൻ പറഞ്ഞു.

advertisement

കോടതിയിൽ ജഡ്ജി വിധിന്യായം വായിച്ചപ്പോൾ കേട്ടില്ല. പ്രതിഭാഗം ഞങ്ങൾ ജയിച്ചു എന്നു പറഞ്ഞ് സന്തോഷിക്കുന്നതു കണ്ടാണ് വിധി എതിരായത് അറിഞ്ഞത്. അപ്പീൽ പോകുന്നതിന് പലരും നിയമസഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. മകളെ ഇല്ലാതാക്കിയവനെ വെറുതേവിടില്ല. ഉറപ്പായും കേസുമായി മുന്നോട്ടുപോകുമെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വണ്ടിപ്പെരിയാർ: വിധിയിൽ തെറ്റു പറ്റി; പൊലീസിന്റെ സഹായം പല കാര്യങ്ങളിലും ഉണ്ടായില്ല; മാതാപിതാക്കൾ
Open in App
Home
Video
Impact Shorts
Web Stories