TRENDING:

Joju George| ജോജു ജോർജിന്റെ വാഹനം അടിച്ചുതകർത്തു; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

Last Updated:

ഇന്ധന വിലവർദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിൽ അരമണിക്കൂറോളം ഗതാഗത തടസം നേരിട്ടതിനെ തുടര്‍ന്നാണ് നടന്‍ ജോജു പ്രതിഷേധവുമായി റോഡിലിറങ്ങിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് സമരം ചെയ്തതിനും അതിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിന്റെ (Joju George) വാഹനം തല്ലിത്തകർത്തതിനും കോൺഗ്രസ് (Congress) പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.
Joju_Defender
Joju_Defender
advertisement

അതേസമയം ജോജു വനിതാ പ്രവര്‍ത്തകരെ കയറിപിടിക്കാന്‍ ശ്രമിച്ചെന്ന പേരിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ വിശദമായ പരിശോധനയ്ക്ക് ശേഷം കേസെടുക്കണോ എന്ന കാര്യം തീരുമാനിക്കുമെന്ന് അധികൃതർ പറഞ്ഞു. ജോജു മദ്യപിച്ചെത്തിയാണ് പ്രശ്‌നം ഉണ്ടാക്കിയതെന്ന ആരോപണം കോൺഗ്രസ് ഉയർത്തിയിരുന്നെങ്കിലും വൈദ്യപരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ കേസ് എടുക്കേണ്ട സാഹചര്യമില്ലെന്ന് പോലീസ് പറഞ്ഞു.

ഇന്ധന വിലവർദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിൽ അരമണിക്കൂറോളം ഗതാഗത തടസം നേരിട്ടതിനെ തുടര്‍ന്നാണ് നടന്‍ ജോജു പ്രതിഷേധവുമായി റോഡിലിറങ്ങിയത്.

advertisement

Also Read-'ജോജു ജോര്‍ജ് ഗുണ്ടയെപ്പോലെ പെരുമാറി'; രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

വൈറ്റില ഭാഗത്ത് നിന്ന് സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് പോകുമ്പോഴാണ് ജോജു സമരത്തില്‍ കുടുങ്ങിയത്. വാഹനത്തില്‍നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ജോജുവും പ്രവർത്തകരും തമ്മിൽ വാക്‌പോര് ഉണ്ടാവുകയും ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ല് ചിലര്‍ അടിച്ചുതകർക്കുകയും താരത്തെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് പോലീസുകാർ ജോജുവിന്റെ വാഹനത്തിൽ കയറിയിരുന്ന് സുരക്ഷ ഉറപ്പാകുകയായിരുന്നു.

advertisement

Also Read-'ഷോ കാണിക്കാന്‍ ഇറങ്ങിയതല്ല; രണ്ടു മണിക്കൂറായി ആളുകള്‍ കുടുങ്ങിക്കിടക്കുന്നു': ക്ഷുഭിതനായി ജോജു ജോര്‍ജ്

സംഭവത്തില്‍ വഴിതടഞ്ഞതിന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോങ്റെ അറിയിച്ചിരുന്നു. സംഭവ സ്ഥലത്തെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് പോലീസ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.

അതേസമയം, വാഹനം തകര്‍ത്തതില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നും അത് സമരത്തിന് പിന്തുണയര്‍പ്പിച്ച് എത്തിയ ആരോ ചെയ്തതാണെന്നും ജോജു ജോര്‍ജിനെതിരേ പരാതി നല്‍കുമെന്നും എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് റിയാസ് പറഞ്ഞു.

advertisement

Also Read-Joju Goerge | കോണ്‍ഗ്രസ് ഉപരോധ സമരത്തില്‍ സംഘര്‍ഷം; നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തടഞ്ഞ് പ്രതിഷേധക്കാര്‍

Joju George | ജോജുവിന് സല്യൂട്ട് ഇല്ലേ ഷാഫീ? ഷാഫി പറമ്പിലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി നെറ്റിസൺസ്

കൊച്ചിയിൽ കോൺഗ്രസ് പാർട്ടിയുടെ ഇന്ധനവില വർദ്ധനവിനെതിരെയുള്ള പ്രതിഷേധത്തിനിടെ നടൻ ജോജു ജോർജ് തെരുവിലിറങ്ങി പ്രതിഷേധിച്ചത് ചർച്ചയായ സാഹചര്യത്തിൽ ഷാഫി പറമ്പിലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി നെറ്റിസൺസ്. 2013 ൽ സി.പി.എം. വഴിതടഞ്ഞുകൊണ്ടുള്ള സമരത്തിൽ പ്രതിഷേധിച്ച യുവതിക്ക് ഷാഫി പറമ്പിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പിന്തുണയും അഭിനന്ദനവും അറിയിച്ചിരുന്നു.

advertisement

ഇന്നിപ്പോൾ സമാന വിഷയത്തിൽ ജോജുവിനെ അഭിനന്ദിക്കുമോ എന്നാണു അറിയേണ്ടത്. ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾക്ക് കീഴിൽ ചോദ്യങ്ങളുമായി അവർ എത്തിക്കഴിഞ്ഞു.

Also read: Joju George | അന്ന് ജോജു ജോർജ് ഒച്ചയെടുത്തത് ഹോട്ടലിനു മുന്നിലെ യാചകന് വേണ്ടി; ഫേസ്ബുക്ക് കുറിപ്പ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സി.പി.എം. നേതാക്കളോട് ഇരുചക്രവാഹനത്തിലെത്തിയ യുവതി വഴിതടയൽ സമരത്തിനെതിരെ പൊട്ടിത്തെറിക്കുന്നതാണ് വിഷയം. അന്ന് ഇത്തരം സമരരീതികളെ വിമർശിച്ച് ഷാഫി രംഗത്തുവന്നിരുന്നു. യുവതിയെ പിന്തുണയ്ക്കുകയും ചെയ്തു. ഇന്ന് ജോജുവിന് സല്യൂട്ടും പിന്തുണയും കൊടുക്കുന്നില്ലേ എന്ന് ചോദിച്ച് സിപിഎം പ്രവർത്തകർ ഷാഫിയുടെ പേജിന് താഴെ സമ്മേളിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Joju George| ജോജു ജോർജിന്റെ വാഹനം അടിച്ചുതകർത്തു; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories