കേസില്‍ പി.സി.ജോര്‍ജിനെതിരെ നേരിട്ടുള്ള തെളിവുണ്ട്. വെണ്ണല വിദ്വേഷ പ്രസംഗത്തിലെ ഗൂഢാലോചനയും അന്വേഷണത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ തനിക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന പി.സി.ജോര്‍ജിന്റെ വാദം തള്ളിയാണ് ജാമ്യപേക്ഷ കോടതി തള്ളിയത്.
എറണാകുളം സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ പി.സി.ജോര്‍ജ് തിങ്കളാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പിസി ജോര്‍ജ് വീണ്ടും ആവര്‍ത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മനപൂര്‍വമാണെന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തത്. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷന്‍സ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.
advertisement
Also Read-PC George | വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരത്തെ കേസില്‍ അറസ്റ്റ് ചെയ്തെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ അപ്പീല്‍ നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.
പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം നേരിട്ട് കാണാൻ കോടതി; സൗകര്യം ഒരുക്കണമെന്ന് നിർദേശം
തിരുവനന്തപുരം: പി സി ജോര്‍ജിന്റെ (PC George) വിദ്വേഷ പ്രസംഗം നേരിട്ട് കാണാന്‍ കോടതി. പ്രസംഗം കോടതിമുറിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് സൈബര്‍ പൊലീസിന് (Cyber Police) കോടതി നിര്‍ദേശം നല്‍കി. പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (Thiruvananthapuram magistrate Court) പൊലീസിന് നിര്‍ദേശം നല്‍കിയത്.
പി സി ജോര്‍ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്റെ ഡിവിഡി കോടതിക്ക് പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു. ഈ പ്രസംഗം കാണാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യം ഒരുക്കാനാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്- രണ്ട് നിര്‍ദേശം നല്‍കിയത്.
തനിക്കെതിരെ കേസെടുത്തത് രാഷ്ട്രീയപ്രേരിതമായിട്ടാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നുമാണ് പി സി ജോര്‍ജിന്റെ വാദം. എന്നാല്‍ ജനാധിപത്യ മര്യാദകള്‍ പാലിക്കാത്ത പി സി ജോര്‍ജ്, ജാമ്യവസ്ഥ ലംഘിച്ച് കോടതിയെ പോലും വെല്ലുവിളിക്കുകയാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സംഗമം എന്ന പരിപാടിയില്‍ വെച്ചാണ് പി സി ജോര്‍ജ് മതവിദ്വേഷ പ്രസംഗം നടത്തിയത്. പ്രസംഗം വിവാദമായതിന് പിന്നാലെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കേസെടുക്കുകയായിരുന്നു. ഈ കേസിൽ അറസ്റ്റ് ചെയ്തെങ്കിലും പി സി ജോർജിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
പിന്നാലെ കൊച്ചി വെണ്ണലയിൽ നടത്തിയ പ്രസംഗവും വിവാദമാവുകയും കേസെടുക്കുകയുമായിരുന്നു. പി സി ജോര്‍ജിനെ പ്രസംഗിക്കാൻ ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുൻ പ്രസംഗം ആവർത്തിക്കാനുള്ള സാഹചര്യമുണ്ടെന്നത് മനസിലാക്കിയാണോ ക്ഷണമെന്ന് സംശയമുണ്ട്. സംഘാടകർക്കെതിരെ ആവശ്യമെങ്കിൽ കേസെടുക്കും. പി സി ജോര്‍ജിനെതിരെ മത വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയതിന് നിലവില്‍ ഒരു കേസുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചു കൊണ്ടുവന്ന് സമാന പ്രസംഗം ആവര്‍ത്തിക്കാനുള്ള പ്രേരണ സംഘാടകര്‍ ചെലുത്തിയോയെന്നും അന്വേഷിക്കും. പി സി ജോർജിനെതിരെ ചുമത്തിയ 153 എ, 295 എ വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കമ്മീഷണർ വ്യക്തമാക്കിയിരുന്നു.