പരാതിയില്ലെന്ന് അധ്യാപകൻ പോലീസിന് മൊഴി നൽകിയതോടെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.
ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് അധികൃതര്‍ പരാതി നല്‍കിയിരുന്നു.
കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ചെന്ന പരാതി ഇന്‍റേണൽ കമ്മിറ്റി അന്വേഷിക്കും
കോളേജിനുള്ളിൽ നടന്ന സംഭവമായതിനാൽ കോളേജിൽ തന്നെ വിഷയം പരിഹരിച്ച് വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞ് ക്ലാസ്സിൽ തിരികെ പ്രവേശിപ്പിക്കണമെന്നും അധ്യാപകനായ പ്രിയേഷ് പറഞ്ഞു.
തന്റെ പരിമിതിയെ ദുരുപയോഗം ചെയ്തു; അറിഞ്ഞപ്പോൾ ഒരുപാട് വിഷമമായി; മഹാരാജാസ് കോളേജിലെ അധ്യാപകൻ
advertisement
അതേസമയം കോളേജ് കൗൺസിൽ നിയോഗിച്ച മൂന്നംഗ ആഭ്യന്തര സമിതിയുടെ അന്വേഷണം തുടരുകയാണ്. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സസ്പെൻഷനിലായ വിദ്യാർത്ഥികളുടെ കാര്യത്തിൽ തീരുമാനമുണ്ടാകുക.