advertisement

തന്റെ പരിമിതിയെ ദുരുപയോഗം ചെയ്തു; അറിഞ്ഞപ്പോൾ ഒരുപാട് വിഷമമായി; മഹാരാജാസ് കോളേജിലെ അധ്യാപകൻ

Last Updated:

വിഷയം കോളേജിൽ തന്നെ തീർക്കണം എന്നാണ് ആഗ്രഹമെന്നും അധ്യാപകൻ

news18
news18
കൊച്ചി: മഹാരാജാസ് കോളജിൽ വിദ്യാർത്ഥികൾ അവഹേളിച്ച സംഭവത്തിൽ പ്രതികരണവുമായി അധ്യാപകനായ പ്രിയേഷ്. തന്റെ പരിമിതിയെ വിദ്യാർത്ഥികൾ ദുരുപയോഗം ചെയ്തു. വീഡിയോ എടുത്ത കാര്യം താൻ അറിഞ്ഞിരുന്നില്ല. അറിഞ്ഞപ്പോൾ ഒരുപാട് വിഷമം വന്നുവെന്നും അധ്യാപകൻ പറഞ്ഞു.
വിഷയം കോളേജിൽ തന്നെ തീർക്കണം എന്നാണ് ആഗ്രഹം. കുട്ടികൾ മാപ്പ് പറഞ്ഞാൽ മതിയാകും. കുട്ടികളെ ക്ലാസ്സിലേക്ക് കൊണ്ടു വരണം. സംഭവത്തിൽ, കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ പറഞ്ഞ സംഭവം ഓർക്കുന്നില്ല. ക്ലാസിൽ സ്ഥിരമായി വൈകി വരുന്ന കുട്ടിയാണ് മുഹമ്മദ് എന്നും അധ്യാപകൻ പ്രിയേഷ് പറഞ്ഞു.
Also Read- കാഴ്ച്ചപരിമിതിയുള്ള അധ്യാപകനെ ക്ലാസിൽ അപമാനിച്ചു; മഹാരാജാസ് കോളേജ് KSU യൂണിറ്റ് വൈസ് പ്രസിഡന്റ് അടക്കം 6 പേർക്ക് സസ്പെൻഷൻ
അതേസമയം, മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ ക്ലാസ് മുറിയിൽവെച്ച് അവഹേളിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തിൽ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ അടക്കം ആറ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു.
advertisement
എന്നാൽ മുഹമ്മദ് ഫാസിലിനെ ന്യായികരിച്ച് കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രംഗത്തുവന്നു. ഫാസിൽ നിരപരാധിയാണ്. ക്ലാസ് കഴിഞ്ഞ ഉടനാണ് ഫാസിൽ എത്തിയതെന്നും കെഎസ്‌യു അധ്യാപകന് ഒപ്പം തന്നെയാണെന്നും അലോഷ്യസ് സേവ്യർ പ്രതികരിച്ചു.
മൂന്നാം വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് ക്ലാസിനിടെയായിരുന്നു സംഭവം. ക്ലാസ് നടക്കുമ്പോള്‍ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. അധ്യാപകന്റെ പുറകിൽ നിന്ന് വിദ്യാർത്ഥികൾ കളിയാകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ക്ലാസിലുണ്ടായിരുന്ന ചിലർ തന്നെയാണ് വീഡിയോ പകർത്തിയത്. ഇത് റീലായി പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തന്റെ പരിമിതിയെ ദുരുപയോഗം ചെയ്തു; അറിഞ്ഞപ്പോൾ ഒരുപാട് വിഷമമായി; മഹാരാജാസ് കോളേജിലെ അധ്യാപകൻ
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement