ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്റെ ഫോട്ടോ ഫേസ്ബുക്ക് സ്റ്റാറ്റസ് ആക്കുകയും ആദരാഞ്ജലികൾ ആർപ്പിക്കുകയും ചെയ്തു വെന്നാണ് ആരോപണം. പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരാണ് കുഞ്ഞനന്തന് ഫേസ്ബുക്കിൽ ആദരാഞ്ജലികൾ അർപ്പിച്ചു എന്ന് ഡി സി സി ആരോപിക്കുന്നു.
TRENDING:സർക്കാരിന്റെ കോവിഡ് പ്രവർത്തനങ്ങളെ പ്രശംസിച്ചതിന് സസ്പെൻഷൻ; മലപ്പുറത്തെ കോൺഗ്രസ് നേതാവ് ഇനി സിപിഎമ്മിനൊപ്പം[NEWS]Man Missing| 50 പവനും 50,000 രൂപയുമായി മോഹനൻ എവിടെ? ഒരു ലക്ഷം രൂപ പാരിതോഷികവുമായി ബന്ധുക്കൾ. [NEWS]ചേരയ്ക്കെന്ത് ക്വറന്റീൻ? ക്വറന്റീനിൽ കഴിയുന്ന വീട്ടിൽ പാമ്പ് കേറിയാലും പണി ഹെൽത്തിന് [NEWS]
advertisement
പൊലീസ് അസോസിയേഷൻ ഭാരവാഹി ആയാൽ പോലും യാതൊരു വിധ രാഷ്ട്രിയ പ്രവർത്തനങ്ങളിൽ പ്രത്യക്ഷമായൊ, പരോക്ഷമായൊ പങ്കെടുക്കാൻ പാടില്ലെന്നാണ് ചട്ടം. ഇതിന്റെയും ലംഘനമാണ് നടന്നിരിക്കുന്നത് എന്നും കോൺഗ്രസ് ചൂണ്ടികാണിക്കുന്നു.
'പ്രതിരോധത്തിന്റെ കോട്ടമതിൽ തീർത്ത ധീരനായ പോരാളിക്ക് ലാൽ സലാം'- എന്നാണ് ഒരു ഉദ്യോഗസ്ഥന്റെ പോസ്റ്റ് .
കണ്ണൂരിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ ഗൺമാൻ, കെ എ പി നാലാം ബറ്റാലിയനിലെ പൊലീസ് അസോസിയേഷൻ ഭാരവാഹി എന്നിവർ ഉൾപെടെ എട്ടോളം ഉദ്യോഗസ്ഥരാണ് കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനെ പ്രകീർത്തിച്ച് പോസ്റ്റിട്ടത്.