ചേരയ്ക്കെന്ത് ക്വറന്റീൻ? ക്വറന്റീനിൽ കഴിയുന്ന വീട്ടിൽ പാമ്പ് കേറിയാലും പണി ഹെൽത്തിന്
- Published by:Gowthamy GG
- news18-malayalam
Last Updated:
വീട്ടുടമ ഹോം ക്വാറന്റൈനിലാണ്. വേറെ ആരുമില്ല.
ഒരു നഗരസഭാ ഹെൽത്ത് വിഭാഗത്തിന്റെ പരിധിയിൽ എന്തൊക്കെ വരും? പുതുതായി കിട്ടിയ കോവിഡ് പ്രതിരോധമടക്കം ഒരു ലോഡ് കാര്യങ്ങളുണ്ട് ..അതിനിടയിൽ പാമ്പ് പിടുത്തം കൂടി ആയാലോ? ആള് ക്വാറന്റൈനിൽ കഴിയുന്ന വീട്ടിൽ പാമ്പ് കേറിയാൽ അതും ഹെൽത്ത് വിഭാഗത്തിന്റെ പണി തന്നെയെന്ന് പറയുകയാണ് തിരുവനന്തപുരം നഗരസഭ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഐ പി ബിനു.
രാവിലെയാണ് ഫോൺ വന്നത് കമലേശ്വരത്തെ വീട്ടിൽ പാമ്പ് കയറി. വീട്ടുടമ ഹോം ക്വാറന്റൈനിലാണ്. വേറെ ആരുമില്ല.. പൂജപ്പുര പഞ്ചകർമ്മ കേന്ദ്രത്തിലെ ജീവനക്കാരനേയും കൂട്ടി കൗൺസിലർ പാമ്പിനെ പിടിക്കാനിറങ്ങി. വീട്ടിലെത്തിയപ്പോൾ പരാതിക്കാരൻ കൈയിലൊരു വടിയുമായി കട്ടിലിന്റെ മുകളിൽ ഇരിപ്പാണ്. പാമ്പ് അടുക്കളയിൽ ആണത്രേ.
TRENDING:Covid 19| ഒമ്പത് പുതിയ ഹോട്ട് സ്പോട്ടുകൾ; 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില് നിന്നും ഒഴിവാക്കി
advertisement
[NEWS]മാസ്കിന്റേയും സാനിറ്റൈസറിന്റേയും പേരിൽ തട്ടിപ്പ്; കോവിഡ് കാലത്തെ ഹൈടെക്ക് പണം തട്ടിപ്പിന്റെ കഥ [NEWS]
പിന്നെ 'ഓപറേഷൻ പാമ്പ്'. ഫ്രിഡ്ജിനടിയിൽ ഇരുന്ന പാമ്പിനെ കൈയോടെ പൊക്കി. പാമ്പ് ചേരയായി. ചേരയെങ്കിൽ ചേര. അതുമായി കൗൺസിലറും സംഘവും മടങ്ങി. ആശ്വാസത്തോടെ ഗൃഹനാഥൻ കട്ടിലിൽ നിന്ന് നിലത്തിറങ്ങി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 12, 2020 10:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചേരയ്ക്കെന്ത് ക്വറന്റീൻ? ക്വറന്റീനിൽ കഴിയുന്ന വീട്ടിൽ പാമ്പ് കേറിയാലും പണി ഹെൽത്തിന്