സർക്കാരിന്റെ കോവിഡ് പ്രവർത്തനങ്ങളെ പ്രശംസിച്ചതിന് സസ്പെൻഷൻ; മലപ്പുറത്തെ കോൺഗ്രസ് നേതാവ് ഇനി സിപിഎമ്മിനൊപ്പം

Last Updated:

കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട മുൻ ഡി.സി.സി സെക്രട്ടറി ടി.കെ അലവിക്കുട്ടിയാണ് സി.പി.എമ്മിൽ ചേർന്നത്.

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കോൺഗ്രസ്  ജില്ലാ നേതൃത്വം സസ്പെൻഡ് ചെയ്ത  ഡി.സി.സി സെക്രട്ടറി ടി.കെ അലവിക്കുട്ടി ഇനി സിപിഎമ്മിനൊപ്പം . മലപ്പുറം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന  ചടങ്ങിൽ  മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടിയാണ് അലവിക്കുട്ടിയെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചത്.
നിലവിലെ സാഹചര്യത്തിൽ ഇടത് പക്ഷവുമായി സഹകരിച്ച് പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് അലവിക്കുട്ടി വ്യക്തമാക്കി. തിരൂർ കേന്ദ്രീകരിച്ചാകും അലവിക്കുട്ടിയുടെ പ്രവർത്തനം. മുൻപ് കോൺഗ്രസ് എസ് ജില്ലാ നേതാവായിരുന്ന അലവിക്കുട്ടി 2008 ലാണ് കോൺഗ്രസിലെത്തുന്നത്.
You may also like:Covid 19 | രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3 ലക്ഷം കവിഞ്ഞു; മഹാരാഷ്ട്രയിൽ മാത്രം ഒരു ലക്ഷം പേർ [NEWS]Covid 19 | 'പുറത്തുനിന്നെത്തുന്നവർക്ക് പാസ് വേണം; അന്തർജില്ലാ ബസ് സർവീസ് പരിമിതമായി അനുവദിക്കും': മുഖ്യമന്ത്രി [NEWS] ഓൺലൈൻ ക്ലാസുകൾക്കൊപ്പം പാഠപുസ്തകങ്ങളും വീടുകളിലേക്ക് [NEWS]
" സ്വജീവൻ പണയപ്പെടുത്തിയും കൊറോണയുടെ ഭീഷണിയെ തടഞ്ഞ് കേരളത്തെ രക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകരെയും പൊലീസ് സേനയുൾപ്പെടയുള്ള സർക്കാർ സംവിധാനങ്ങളെയും ദുർബലപ്പെടുത്തുന്ന ഒരു നീക്കവും ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ല. വരാൻ പോകുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചോർത്തല്ല, വരുന്ന തലമുറയെക്കുറിച്ചാണ് നാം ആകുലപ്പെടേണ്ടത്‌. ഇത്‌ രാഷ്ട്രീയപാർട്ടികളുടെ അതിജീവനത്തിനുള്ള സമയമല്ല, മനുഷ്യരുടെ അതിജീവനത്തിന്റെ സമയമാണെന്ന് നമ്മളിൽ ചിലർ ഇനിയുമെന്താണ് മനസ്സിലാക്കാത്തത്‌? ജനങ്ങൾക്കിടയിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തിയിട്ട്‌ ഏത്‌ തിരഞ്ഞെടുപ്പ്‌ ജയിക്കുമെന്നാണ് കണക്കുകൂട്ടുന്നത്‌?" - ഇതാണ് കോൺഗ്രസിനെ ചൊടിപ്പിച്ച അലവിക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിലെ പ്രസക്തമായ വരികൾ. ഇതിന് പിന്നാലെയാണ് അലവിക്കുട്ടിയുടെ വിശദീകരണം തള്ളി ഡി.സി.സി നടപടിയെടുത്തത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർക്കാരിന്റെ കോവിഡ് പ്രവർത്തനങ്ങളെ പ്രശംസിച്ചതിന് സസ്പെൻഷൻ; മലപ്പുറത്തെ കോൺഗ്രസ് നേതാവ് ഇനി സിപിഎമ്മിനൊപ്പം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement