TRENDING:

സ്കൂളിൽ ഗണപതിഹോമം നടത്തിയ സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടു

Last Updated:

സംഭവത്തിനെതിരെ സിപിഎം പ്രവർത്തകരും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂർ എൽപി സ്കൂളില്‍ പൂജ നടത്തിയ സംഭവത്തില്‍ അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.
advertisement

Also read-കൊല്ലത്തെ ഒരു കുടുംബത്തിലെ നാലുപേര്‍ യുഎസിൽ എസിയിലെ വാതകം ശ്വസിച്ച് മരിച്ചു

കഴിഞ്ഞ ദിവസം രാത്രിയാണ് സ്കൂളിൽ പൂജ നടത്തിയത്. സ്‌കൂളിന്റെ പുതിയ കെട്ടിടം പണി പൂര്‍ത്തിയായ സാഹചര്യത്തിലാണ് മാനേജ്‌മെന്റ് പൂജ സംഘടിപ്പിച്ചത്. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി വ്യത്യസ്ത പൂജകളാണ് നടത്തിയത്. സംഭവത്തിൽ സിപിഎം പ്രവർത്തകരും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു. തൊട്ടിൽപാലം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം ഇന്ന് സ്കൂളിലേക്ക് മാർച്ച് നടത്തും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്കൂളിൽ ഗണപതിഹോമം നടത്തിയ സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടു
Open in App
Home
Video
Impact Shorts
Web Stories