TRENDING:

പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജി ഡീൽ; ബാങ്ക് വായ്പ കോൺഗ്രസ് അടച്ചു തീർക്കും; ശബ്ദസന്ദേശങ്ങൾ പുറത്ത് വിട്ട് ട്വന്റി 20

Last Updated:

കുന്നത്തുനാട് മണ്ഡലത്തിലെ പരാജയഭീതി മൂലം കോൺഗ്രസ് വ്യാപകമായി പണം ഒഴുക്കുകയാണെന്ന് സാബു എം. ജേക്കബ് ആരോപിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്റെ രാജിക്ക് പിന്നിൽ കോൺഗ്രസ് നടത്തിയ വൻ പണമിടപാടാണെന്ന് ട്വന്റി 20 പാർട്ടി ആരോപിച്ചു. ട്വന്റി 20 എൻഡിഎ സഖ്യത്തിൽ ചേർന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന പൂജയുടെ വാദം പച്ചക്കള്ളമാണെന്നും കോൺഗ്രസ് അവരുടെ ബാങ്ക് വായ്പകൾ അടച്ചുതീർക്കാമെന്ന് ഉറപ്പുനൽകിയാണ് രാജി വെയ്പിച്ചതെന്നും സാബു എം. ജേക്കബ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ശബ്ദസന്ദേശങ്ങളും പാർട്ടി പുറത്തുവിട്ടു.
News18
News18
advertisement

കുന്നത്തുനാട് മണ്ഡലത്തിലെ പരാജയഭീതി മൂലം കോൺഗ്രസ് വ്യാപകമായി പണം ഒഴുക്കുകയാണെന്ന് സാബു എം. ജേക്കബ് ആരോപിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി വി.പി. സജീന്ദ്രന്റെ കാറിലും കോലഞ്ചേരിയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും വെച്ചാണ് ഈ ഇടപാട് നടന്നത്. ആദ്യം 5 ലക്ഷം രൂപ പണമായും 7 ലക്ഷത്തിന്റെ ബാങ്ക് വായ്പയും പലിശയും അടക്കം 15 ലക്ഷത്തിനായിരുന്നു ധാരണയെന്നും പിന്നീട് ഈ തുക 20 ലക്ഷമായി ഉയർത്തിയാണ് രാജി ഉറപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പൂതൃക്ക സഹകരണ ബാങ്ക് പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നിവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയതെന്നും സാബു ആരോപിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തന്റെ മതേതര കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായി ട്വന്റി 20 എൻഡിഎയുടെ ഭാഗമായത് അംഗീകരിക്കാൻ കഴിയാത്തതിനാലാണ് രാജിയെന്ന് പൂജ ജോമോൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെ വിജയിപ്പിച്ച ജനങ്ങളോടുള്ള വഞ്ചനയാണ് ബിജെപി സഖ്യമെന്നും അവർ ആരോപിച്ചു. പൂജയുടെ രാജിയോടെ പൂതൃക്ക പഞ്ചായത്തിൽ ട്വന്റി 20ക്ക് ഭരണം നഷ്ടമാകാനാണ് സാധ്യത. നിലവിൽ പൂതൃക്ക പഞ്ചായത്തിൽ കോൺഗ്രസിനും ട്വന്റി 20ക്കും ഏഴ് വീതം അംഗങ്ങളാണുള്ളത്. രണ്ട് അംഗങ്ങൾ സിപിഎമ്മിനുണ്ട്. നേരത്തെ നറുക്കെടുപ്പിലൂടെയാണ് ട്വന്റി 20 അധികാരം പിടിച്ചത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജി ഡീൽ; ബാങ്ക് വായ്പ കോൺഗ്രസ് അടച്ചു തീർക്കും; ശബ്ദസന്ദേശങ്ങൾ പുറത്ത് വിട്ട് ട്വന്റി 20
Open in App
Home
Video
Impact Shorts
Web Stories