2019 ഒക്‌ടോബര്‍ 12നായിരുന്നു വധശ്രമം. പട്ടര്‍പാലത്ത് നിന്ന് പറമ്പില്‍ ബസാറിലേക്ക് ഒരാൾ ഷാജിയുടെ ഓട്ടോറിക്ഷ വിളിച്ചു. പോലൂര്‍ തയ്യിൽ താഴത്തെത്തിയപ്പോള്‍ ഓട്ടോറിക്ഷ നിര്‍ത്താന്‍ ആവശ്യപ്പെടുകയും പണം നല്കുന്നതിനിടെ ഇടിക്കട്ട കൊണ്ട് മുഖത്ത് ഇടിക്കുകയും ചെയ്തു. ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടുപേർ മാരകായുധങ്ങളുമായി ആക്രമിച്ചു.
You may also like:ജോസ് കെ.മാണി ഇടത്തേക്ക്; നിയമസഭയിലേക്ക് ഏതൊക്കെ സീറ്റിൽ മത്സരിക്കും [NEWS]തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ പിജെ ജോസഫ് ഹൈക്കോടതിയിൽ [NEWS] കുടിച്ച് കുടിച്ച് കടംകയറി വീട് വിൽക്കുന്നവരറിയാൻ; പിറന്നാൾ സമ്മാനമായി കിട്ടിയ വിസ്കി വിറ്റ് കിട്ടിയത് ഒരു വീട്
advertisement
[NEWS]
ഒന്നാംപ്രതി പുനത്തിൽ അബ്ദുള്ള, മൂന്നാംപ്രതി ചായിച്ചംകണ്ടി അബ്ദുൾ അസീസ് എന്നിവരെയാണ് ചേവായൂർ പൊലീസ് പിടികൂടിയത്. ഇവർ കൊലപാതകശ്രമത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. പിടിയിലായവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു.
ചേവായൂര്‍ സിഐയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. മൊബൈൽ ടവർ ലൊക്കേഷൻ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എലിയറ മലയിലെ ക്വാറിക്ക് സംരക്ഷണം നൽകുന്നതും ഷാജിയെ ആക്രമിച്ചതും പോപ്പുലർ ഫ്രണ്ട് ആണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.
