TRENDING:

Popular Front |പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രവാക്യം സംഘപരിവാറിനെതിരെയെന്ന് കുട്ടിയുടെ പിതാവ്; പിന്നാലെ പൊലീസ് കസ്റ്റഡിയിൽ

Last Updated:

ഒരു മതത്തിനും എതിരയല്ല മുദ്രാവാക്യം. സംഘപരിവാറിനെതിരെയാണെന്നും കുട്ടിയുടെ പിതാവ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് (Popular Front )റാലിയിലെ മുദ്രവാക്യം സംഘപരിവാറിന് എതിരെയാണെന്നും അതിൽ തെറ്റില്ലെന്നും കുട്ടിയുടെ പിതാവ്. കുട്ടി മുദ്രവാക്യം വിളിക്കുമ്പോൾ കൂടെയുണ്ടായിരുന്നു. ഒരു മതത്തിനും എതിരയല്ല മുദ്രാവാക്യം. സംഘപരിവാറിനെതിരെയാണെന്നും കുട്ടിയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.
advertisement

പൗരത്വ പ്രക്ഷോഭ സമയത്തും ഇതേ മുദ്രാവാക്യം വിളിച്ചിരുന്നു. അന്ന് വിവാദമാകാത്തത് ഇപ്പോൾ എങ്ങനെ വിവാദമായെന്നും ഇയാൾ പറഞ്ഞു. താൻ പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകൻ അല്ലെന്നും അസ്കർ വ്യക്തമാക്കി. പള്ളുരുത്തിയിൽ മാധ്യമങ്ങൾ മുന്നിൽ എത്തിയാണ് പിതാവു കുട്ടിയും സംസാരിച്ചത്. പൗരത്വ ബില്ലിനെതിരായ സമരത്തിൽ മറ്റുള്ളവർ വിളിക്കുന്നത് കേട്ടാണ് താൻ മുദ്രാവാക്യം വിളിച്ചതെന്ന് കുട്ടി പറഞ്ഞു.  മുദ്രാവാക്യം വിളിക്കാൻ  ആരും തന്നോട് പറഞ്ഞിട്ടില്ലെന്നുെം കുട്ടി പറഞ്ഞു.

മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പള്ളുരുത്തിയിൽ എത്തിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കസ്റ്റഡിയിൽ  എടുത്തതിനു പിന്നാലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പള്ളുരുത്തിയിൽ പിഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം നടക്കുകയാണ്. കുട്ടിയുടെ പിതാവിനെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.

advertisement

Also Read-കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; പോപ്പുലർ ഫ്രണ്ടിന്‍റെ 18 നേതാക്കൾ അറസ്റ്റിൽ

അതേസമയം, കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ പൊലീസ് നരനായാട്ട് നടത്തുന്നു എന്നാരോപിച്ച് ആലപ്പുഴ എസ്പി ഓഫീസിലേക്ക് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രകടനം നടത്തും. പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സോണല്‍ പ്രസിഡന്റ് നവാസ് ഷിഹാബ് ആരോപിച്ചു. ആര്‍എസ്എസ് പ്രചരണത്തിന് തലവച്ച് കൊടുക്കുകയാണ് പൊലീസെന്നും നവാസ് ആരോപിച്ചു.‌‌

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുട്ടി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ആലപ്പുഴയിലെ 18 പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിവിഷന്‍ സെക്രട്ടറിയും പ്രസിഡനറുമാരും ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. മതവിദ്വേഷം പ്രചരിപ്പിക്കാന്‍ അവസരം ഒരുക്കിയെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Popular Front |പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രവാക്യം സംഘപരിവാറിനെതിരെയെന്ന് കുട്ടിയുടെ പിതാവ്; പിന്നാലെ പൊലീസ് കസ്റ്റഡിയിൽ
Open in App
Home
Video
Impact Shorts
Web Stories