TRENDING:

തപാൽ വോട്ടെടുപ്പിന് ഇന്ന് തുടക്കം; പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തും

Last Updated:

ബൂത്ത് ലെവൽ ഓഫിസർ വീട്ടിലെത്തിയപ്പോൾ അപേക്ഷിച്ച 4.02 ലക്ഷം പേർക്കാണ് തപാൽ വോട്ടിന് അവസരം ലഭിക്കുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നിയമസഭാ തെര‌‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തപാൽ വോട്ടെടുപ്പ് സംസ്ഥാനത്ത് ഇന്ന് തുടങ്ങും. ഭിന്നശേഷിക്കാർ, 80 വയസ് കഴിഞ്ഞവർ, കോവിഡ് പോസിറ്റീവായവർ, ക്വറന്റീനിൽ കഴിയുന്നവർ എന്നിവർക്കാണ് തപാൽ വോട്ട് ചെയ്യാൻ കഴിയുക. പോളിങ് ഉദ്യോഗസ്ഥർ ബാലറ്റ് പേപ്പറുമായി വീട്ടിലെത്തി വോട്ട് ചെയ്യിക്കും. പോളിങ് ഉദ്യോഗസ്ഥർ വീട്ടിലെത്തുന്ന ദിവസവും സമയവും അപേക്ഷകരെ മുൻകൂട്ടി അറിയിക്കും. സൂക്ഷ്മ നിരീക്ഷകൻ, രണ്ടു പോളിങ് ഓഫീസർമാർ, പൊലീസ് ഉദ്യോഗസ്ഥർ, വീഡിയോഗ്രാഫർ എന്നിവരടങ്ങുന്ന സംഘമാണ് വീടുകളിൽ എത്തുക. സ്ഥാനാർഥിക്കോ ബൂത്ത് ഏജന്റ് ഉൾപ്പെടെയുളള പ്രതിനിധികൾക്കോ വീടിനു പുറത്തുനിന്ന് വോട്ടെടുപ്പ് നിരീക്ഷിക്കാം. ബൂത്ത് ലെവൽ ഓഫിസർ വീട്ടിലെത്തിയപ്പോൾ അപേക്ഷിച്ച 4.02 ലക്ഷം പേർക്കാണ് തപാൽ വോട്ടിന് അവസരം ലഭിക്കുക.
advertisement

തപാല്‍ വോട്ട് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് വരണാധികാരിയെ അറിയിക്കുകയും 12 ഡി എന്ന ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് മാര്‍ച്ച് 17നു മുന്‍പ് നല്‍കിയവര്‍ക്കുമാണ് ഈ സൗകര്യം. വോട്ടര്‍ പട്ടികയില്‍ ഇവരുടെ പേരിനുനേരെ പോസ്റ്റല്‍ ബാലറ്റ് എന്നതിന്‍റെ ചുരുക്കെഴുത്തായ പിബി എന്ന് മാര്‍ക്ക് ചെയ്യും. ഈ വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ എത്തി വോട്ട് ചെയ്യാനാകില്ല. തപാല്‍ ബാലറ്റുകള്‍ വോട്ടര്‍ക്ക് നല്‍കുന്നതിന് പ്രത്യേക പോളിംഗ് സംഘങ്ങളെ വരണാധികാരിമാര്‍ നിയോഗിച്ചിട്ടുണ്ട്. മുന്‍കൂട്ടി അറിയിച്ചശേഷമായിരിക്കും ഇവര്‍ വോട്ടര്‍മാരുടെ അടുത്തെത്തുക. ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം തപാല്‍ ബാലറ്റ് പേപ്പർ, ഫോറം 13 എ യിലുള്ള സത്യപ്രസ്താവന, ഫോറം 13 ബി എന്ന ചെറിയ കവര്‍, ഫോറം 13 സി എന്ന വലിയ കവര്‍ എന്നിവയും നല്‍കും.

advertisement

Also Read- വേണമെങ്കിൽ ഗാക്ക് പഴം അങ്കമാലിയിലും കായ്ക്കും; ജോജോയുടെ പരീക്ഷണം വിജയം

സ്വകാര്യത ഉറപ്പാക്കി വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളുമായാണ് ഉദ്യോഗസ്ഥര്‍ എത്തുക. സ്ഥാനാര്‍ഥികള്‍ക്ക് വരണാധികാരികളുടെ അനുവാദത്തോടെ ഏജന്റിനെ വോട്ടിംഗ് പ്രക്രിയ നിരീക്ഷിക്കുന്നതിന് ചുമതലപ്പെടുത്താം. രണ്ടു പോളിംഗ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍, മൈക്രോ ഒബ്‌സര്‍വര്‍, ബി.എല്‍.ഒ എന്നിവരാണ് പോളിംഗ് ടീം. തപാൽ ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ പേരിനു നേരെ ശരി ചിഹ്നമോ ഗുണന ചിഹ്നമോ രേഖപ്പെടുത്തി വോട്ട് ചെയ്യാം.

advertisement

പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ കഴിയൂ. തപാല്‍ ബാലറ്റ് അടങ്ങിയ 13 ബി എന്ന കവറും 13 എ എന്ന സത്യപ്രസ്താവനയും 13 സി എന്ന വലിയ കവറിലിട്ട് ഒട്ടിച്ച് ഈ കവറിനു മുകളിലും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി അപ്പോള്‍ തന്നെ പോളിംഗ് ഉദ്യോഗസ്ഥരെ തിരികെ ഏല്‍പ്പിക്കണം. ആശുപത്രിയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ വോട്ട് ചെയ്യുമ്പോള്‍ 13എ യിലുള്ള സത്യപ്രസ്താവന അവരെ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് സാക്ഷ്യപ്പെടുത്താം.

പോളിംഗ് സംഘം എത്തുന്നതായി അറിയിക്കുമ്പോള്‍ വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതിവയ്ക്കണം. അന്ധര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയാത്തവിധം ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നവര്‍ക്കും മുതിര്‍ന്ന ഒരാളുടെ സഹായത്തോടെ വോട്ട് ചെയ്യാം. തപാല്‍ വോട്ടുകള്‍ അതതു ദിവസംതന്നെ പോളിംഗ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് മടക്കി നല്‍കണമെന്നാണ് നിര്‍ദ്ദേശം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തപാൽ വോട്ടെടുപ്പിന് ഇന്ന് തുടക്കം; പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തും
Open in App
Home
Video
Impact Shorts
Web Stories