ബിന്ദുകൃഷ്ണ ബിജെപിയുടെ ഏജന്‍റാണ്, പേയ്മെന്‍റ് റാണിയായ ബിന്ദുകൃഷ്ണ കോണ്‍ഗ്രസിന്‍റെ ശത്രുവാണെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. കൊല്ലം ഡിസിസി ഓഫീസിനും ആർ.എസ്.പി ഓഫീസിനും മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിന്ദുകൃഷ്ണയെ ഡിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പുറത്താക്കി പാര്‍ട്ടിയെ രക്ഷിക്കണമെന്നാണ് സേവ് കോൺഗ്രസ് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടിരുന്നു.
ALSO READ:സി.എം. രവീന്ദ്രന്റെ വരുമാനവും സ്വത്തും തമ്മിൽ പൊരുത്തക്കേട്; കൂടുതൽ രേഖകളുമായി തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്[NEWS]ബംഗാളിലെ സിപിഎം എംഎൽഎ ബിജെപിയിലേക്ക്; അമിത് ഷായുടെ റാലിയിൽ അംഗത്വമെടുക്കും[NEWS]'പാർട്ടിയിൽ കൃഷ്ണദാസ് പക്ഷം ഇല്ല; കേന്ദ്രനേതൃത്വത്തിന് കത്തയച്ചിട്ടുമില്ല'; വാർത്ത ഇടത് മാധ്യമ സിൻഡിക്കേറ്റിന്റെ അജണ്ടയെന്ന് പി.കെ. കൃഷ്ണദാസ്[NEWS]
advertisement
നേരത്തെ തിരുവനന്തപുരത്ത് കെപിസിസി ഓഫീസിന് മുന്നിലും ഡിസിസി ഓഫീസിന് മുന്നിലും നേതാക്കൾക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സീറ്റ് കച്ചവടം നടത്തിയ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സുനിലിനെ പുറത്താക്കണമെന്നായിരുന്നു പോസ്റ്ററിലെ ആവശ്യം. വി എസ് ശിവകുമാർ, ടി ശരത്ചന്ദ്ര പ്രസാദ്, പാലോട് രവി എന്നീ നേതാക്കൾക്കെതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.