തീര്‍ത്ഥാടന ടൂറിസം പദ്ധതിയായ സ്വദേശി ദര്‍ശന്‍ 78 കോടി രൂപ ചെലവഴിച്ചാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ശിലാഫലകം മോദി അനാവരണം ചെയ്തു. നവീകരിച്ച ക്ഷേത്രക്കുളം പത്മതീര്‍ത്ഥവും അനുബന്ധ കെട്ടിടങ്ങളും പ്രധാനമന്ത്രി നോക്കി കണ്ടു.
Also Read: 'ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കണക്ക് തീര്‍ത്തു കൊടുക്കണം'; കോടിയേരി
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 20 മിനിട്ടോളം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്. നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കര്‍ശന സുരക്ഷാ സംവിധാനമാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
advertisement
Also Read: 'എന്ത് കാണിക്കാനുമുള്ള ഒരു വേദിയാണ് യോഗം എന്ന് കരുതരുത്': ബൈപാസ് ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രി
അതിനിടെ, ഔദ്യോഗിക ക്ഷണം ലഭിച്ചില്ലെന്ന് ആരോപിച്ച് ശശി തരൂര്‍ എംപി, വിഎസ് ശിവകുമാര്‍ എംഎല്‍എ, മേയര്‍ വികെ പ്രശാന്ത്, എന്നിവര്‍ ക്ഷേത്രത്തിനു മുന്നില്‍ പ്രതിഷേധിച്ചു. ജനപ്രതിനിധികളെ ഒഴിവാക്കി പ്രാദേശിക ബിജെപി നേതാക്കളെ വരെ ഉള്‍പ്പെടുത്തിയത് മോശം നടപടിയാണെന്ന് ശശി തരൂര്‍ പറഞ്ഞു.