'എന്ത് കാണിക്കാനുമുള്ള ഒരു വേദിയാണ് യോഗം എന്ന് കരുതരുത്': ബൈപാസ് ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രി

Last Updated:

മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയപ്പോൾ തന്നെ സദസിൽ നിന്ന് ബഹളവും തുടങ്ങി

കൊല്ലം: കൊല്ലം ബൈപാസ് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗത്തിനിടെ സദസിൽ ബഹളം. മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയപ്പോൾ തന്നെ സദസിൽ നിന്ന് ബഹളവും തുടങ്ങി. അൽപനേരം മൌനം പാലിച്ചതിനു ശേഷമാണ് മുഖ്യമന്ത്രി സദസിലിരുന്നവരെ ശാസിച്ചത്.
യോഗം അലങ്കോലമാക്കരുതെന്ന് ആദ്യം അഭ്യർത്ഥിച്ചു. പിന്നെ കാര്യമായി തന്നെ സദസിലിരുന്നവരെ ശാസിക്കുകയും ചെയ്തു. 'വെറുതെ ബഹളമുണ്ടാക്കാൻ കുറേപേർ വന്നു. വെറുതെ ശബ്ദമുണ്ടാക്കാതെ ഇരിക്കുന്നതാണ് നല്ലത്. ഒരു യോഗത്തിൽ അതിന്‍റേതായ അച്ചടക്കം പാലിച്ചിരിക്കുന്നതാണ് എപ്പോഴും നല്ലത്. എന്ത് കാണിക്കാനുമുള്ള ഒരു വേദിയാണ് യോഗം എന്ന് കരുതരുത്' ബഹളമുണ്ടാക്കിയവരെ ശാസിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
സദസിലിരുന്നവർ ബഹളം വെച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രി ശാസിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വേദിയിൽ ഉണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്ത് കാണിക്കാനുമുള്ള ഒരു വേദിയാണ് യോഗം എന്ന് കരുതരുത്': ബൈപാസ് ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രി
Next Article
advertisement
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
  • കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഹമീദ് ഫൈസി.

  • മുസ്ലിം ലീഗിൽ സുന്നികൾക്കെതിരായ പ്രതികരണങ്ങൾ ദുർബലപ്പെടുത്താൻ പാർട്ടി സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്നു.

  • അമൃതാനന്ദമയിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചു കടത്താനാണ് ശ്രമം.

View All
advertisement