കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുമെന്നും ഇത് ടൂറിസത്തിനും വാണിജ്യത്തിനും ഏറെ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി കുറിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനും ഒരു ഡിജിറ്റൽ സയൻസ് പാർക്കിനും തറക്കല്ലിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Also Read-പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കൊച്ചിയില്‍ കര്‍ശന സുരക്ഷ; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് തിരുവനന്തപുരത്തും കൊച്ചിയിലും കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍ 2060 പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. യുവം പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവരുടെ കയ്യില്‍ മൊബൈൽ ഫോണുകൾ മാത്രമേ അനുവദിക്കൂ.
അതേസമയം, കേരളത്തിലെത്തുന്ന പ്രധാനമന്ത്രി കൊച്ചിയിൽ ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകിട്ട് 7ന് കൊച്ചിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. എട്ടു പേര്‍ക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലേക്ക് ക്ഷണം ലഭിച്ചത്.