ഇന്റർഫേസ് /വാർത്ത /Kerala / പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ സേക്രഡ് ഹാർട് കത്തീഡ്രൽ സന്ദർശിച്ചപ്പോൾ

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ സേക്രഡ് ഹാർട് കത്തീഡ്രൽ സന്ദർശിച്ചപ്പോൾ

വൈകിട്ട് ഏഴിന് എറണാകുളത്ത് ടാജ് മലബാറിലാണ് കൂടിക്കാഴ്ച

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kochi [Cochin]
  • Share this:

കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ എട്ട് ക്രൈസ്തവ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. 24ന് (തിങ്കളാഴ്ച) വൈകിട്ട് ഏഴിന് എറണാകുളത്ത് ടാജ് മലബാറിലാണ് കൂടിക്കാഴ്ച. എട്ട് സഭാ മേലധ്യക്ഷന്മാരും പാർട്ടിയെ പ്രതിനിധീകരിച്ച് ക്രൈസ്തവ സഭാ ഏകോപനത്തിന് ചുക്കാൻ പിടിച്ച ഡോ. കെ. എസ്. രാധാകൃഷ്ണനും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.

Also Read- ഈസ്റ്റർ ദിനത്തിൽ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

മാർ ജോർജ്ജ് ആലഞ്ചേരി (സിറോ മലബാർ സഭ), ബസേലിയോസ് മാർതോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക ( ഓർത്തഡോക്സ് സഭ), ജോസഫ് മാർ ഗ്രീഗോറിയോസ് (യാക്കോബായ സഭ), മാർ മാത്യു മൂലക്കാട്ട് (ക്നാനായ കത്തോലിക്ക സഭ, കോട്ടയം), മാർ ഔജിൻ കുര്യാക്കോസ് (കൽദായ സുറിയാനി സഭ), കർദ്ദിനാൾ മാർ ക്ലീമിസ് (സിറോ മലങ്കര സഭ), ആർച്ച്ബിഷപ് മാർ ജോസഫ് കളത്തിപ്പറമ്പിൽ, കുര്യാക്കോസ് മാർ സേവേറിയൂസ് (ക്നാനായ സിറിയൻ സഭ, ചിങ്ങവനം) എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുക്കും.

Also Read- പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് നൂറാം പതിപ്പിൽ; 100 രൂപയുടെ നാണയം പുറത്തിറക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി വി മുരളീധരൻ, പ്രഹ്ളാദ് ജോഷി, ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണൻ എന്നിവരടങ്ങിയ ടീമാണ് സംസ്ഥാനത്തെ ക്രൈസ്തവ ഏകോപനത്തിന് വേണ്ടി കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിച്ചത്. ഡോ. കെ എസ് രാധാകൃഷ്ണനായിരുന്നു സംഘാടന ചുമതല.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Christian churches, Narendra modi, Prime minister narendra modi