TRENDING:

അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ

Last Updated:

കരമന മുതൽ കിള്ളിപ്പാലം വരെ നടന്ന ആവേശകരമായ റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുത്തു.

advertisement
എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാന നഗരത്തിലെത്തി. ശനിയാഴ്ച വൈകുന്നേരത്തോടെ കേരളത്തിലെത്തിയ അദ്ദേഹം തിരുവല്ലയിലെ പൊതുപരിപാടിക്ക് ശേഷമാണ് തിരുവനന്തപുരത്ത് എത്തിയത്. കരമന മുതൽ കിള്ളിപ്പാലം വരെ നടന്ന ആവേശകരമായ റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുത്തു. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോയ റോഡ് ഷോയിൽ എൻഡിഎ സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ആർ. ശ്രീലേഖ, കരമന ജയൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
News18
News18
advertisement

റോഡിന്റെ ഇരുവശങ്ങളിലും പ്രധാനമന്ത്രിയെ കാണാനായി വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. തിരുവല്ലയിൽ പൊതുയോഗം ഉണ്ടായിരുന്നെങ്കിലും തിരുവനന്തപുരത്ത് റോഡ് ഷോ മാത്രമാണ് നിശ്ചയിച്ചിരുന്നത്. പൂക്കളുമായി വഴിയരികിൽ മണിക്കൂറുകളോളം കാത്തുനിന്ന ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്തുകൊണ്ട് തുറന്ന വാഹനത്തിൽ വളരെ സാവധാനത്തിലാണ് പ്രധാനമന്ത്രിയുടെ വാഹനം നീങ്ങിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുവല്ലയിലെ പൊതുയോഗത്തിൽ ഇടതുവലത് മുന്നണികളെ വിമർശിച്ച് മോദി സംസാരിച്ചിരുന്നു. വിഭവങ്ങൾ ആവശ്യത്തിനധികം ഉണ്ടായിട്ടും കേരളത്തിൽ വികസന മുരടിപ്പാണെന്നും പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളെക്കുറിച്ച് കോൺഗ്രസ് നടത്തുന്ന പ്രസ്താവനകൾ ഗൾഫ് മേഖലയിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ ജീവിതം അപകടത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ശബരിമല സ്വർണക്കൊള്ളയിൽ ഇടത് പക്ഷത്തിനും കോൺഗ്രസിനും ഒരേപോലെ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
Open in App
Home
Video
Impact Shorts
Web Stories