TRENDING:

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

Last Updated:

റോഡുകളുടെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും നിർദേശമുണ്ട്

advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവും റോഡ് ഷോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം.ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളത്.
News18
News18
advertisement

ഏപ്രിൽ 4 ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ശംഖുമുഖം ആള്‍സെയിന്റ്, ചാക്ക, പേട്ട, പളളിമുക്ക്, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, അണ്ടര്‍ പാസേജ്, പഞ്ചാപുര, ആര്‍ബിഐ, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ് ജംഗ്ഷന്‍, മേട്ടുകട, തൈക്കാട്, തമ്പാനൂര്‍ ഫ്‌ളൈ ഓവര്‍, ചൂരക്കാട്ട് പാളയം, ചെമ്പ് പണിപ്പുര, കിളളിപ്പാലം, കരമന, കല്‍പാളയം, നീറമണ്‍കര, പാപ്പനംകോട് റോഡിലും കരമന, കുഞ്ചാലമൂട്, പൂജപ്പുര, ജഗതി, ഡിപിഐ, വിമന്‍സ് കോളേജ് റോഡിലുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളത്. ഈ റോഡുകളുടെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും നിർദേശമുണ്ട്.

advertisement

ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ ശംഖുംമുഖം ഡൊമസ്റ്റിക് എയര്‍ പോര്‍ട്ട്, വലിയതുറ, പൊന്നറപ്പാലം, കല്ലുംമൂട് അനന്തപുരി ഹോസ്പിറ്റല്‍, ഈഞ്ചയ്ക്കല്‍, മിത്രാനന്ദപുരം, എസ് പി ഫോര്‍ട്ട്, ശ്രീകണ്‌ഠേശ്വരം പാര്‍ക്ക്, തകരപ്പറമ്പ് മേല്‍പ്പാലം, പവര്‍ഹൌസ് ജംഗ്ഷന്‍, ചുരക്കാട്ടുപാളയം വരെയുളള റോഡിലും ചാക്ക അനന്തപുരി ഹോസ്പിറ്റല്‍ റോഡിലും ചാക്ക ലോര്‍ഡ്സ്. വെണ്‍പാലവട്ടം കിംസ് ആശുപത്രി റോഡിന്റെയും ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്നും അത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

advertisement

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ

തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയുടെ സമയക്രമം

  • ഉച്ചകഴിഞ്ഞ് 02:30 : തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേരുന്നു.
  • ഉച്ചകഴിഞ്ഞ് 03:00 : ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്നു.
  • വൈകുന്നേരം 04:00 : പൊതുസമ്മേളനം - തിരുവല്ല പബ്ലിക് സ്റ്റേഡിയം.
  • വൈകുന്നേരം 05:00 : തിരുവനന്തപുരത്ത് റോഡ് ഷോ (കിള്ളിപ്പാലം മുതല്‍ കരമന ജംഗ്ഷന്‍ വരെ)
  • വൈകുന്നേരം 07:00 : തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മടക്കം
  • advertisement

    മികച്ച വീഡിയോകൾ

    എല്ലാം കാണുക
    ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
    എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
Open in App
Home
Video
Impact Shorts
Web Stories