TRENDING:

സംസ്‌ഥാനത്ത്‌ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; 21 മുതൽ അനിശ്‌ചിതകാല സമരം

Last Updated:

ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഇവർ അറിയിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് (ചൊവ്വ) സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ഇതേ ആവശ്യങ്ങൾ ഉന്നയിച്ചു ബസുടമകളുടെ സംയുക്‌ത സമിതി ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ തിരുവനന്തപുരത്ത് ചേർന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
advertisement

Also read-കളമശേരി സ്ഫോടനം: മരിച്ച 12കാരിയുടെ അമ്മയും സഹോദരനും ഉൾപ്പടെ നാലുപേർ ഗുരുതരാവസ്ഥയിലെന്ന് മന്ത്രി വീണാ ജോർജ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2022 മേയ് മാസം നടപ്പിലാക്കിയ യാത്രാനിരക്ക് വർധനവിനൊപ്പം വിദ്യാർത്ഥികളുടെ യാത്രാനിരക്കും വർധിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും നടപ്പിലായില്ലെന്ന് സംയുക്ത സമര സമിതി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.നവംബർ 1 നകം എല്ലാ സ്വകാര്യ‌ ബസ്സുകളിലും സീറ്റ് ബെൽറ്റും ക്യാമറയും ഘടിപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. ഇതില്‍  പിന്നീട് ഇളവും സാവകാശവും നൽകിയിട്ടുണ്ടെങ്കിലും ബസുടമകൾ അതൃപ്തിയിലാണ്​. ഭാരിച്ച ദൈനംദിന ചെലവുകൾക്കു​ പുറമേ, അധിക ചെലവാണിതെന്നാണ്​ ബസുടമകൾ പറയുന്നത്​.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്‌ഥാനത്ത്‌ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; 21 മുതൽ അനിശ്‌ചിതകാല സമരം
Open in App
Home
Video
Impact Shorts
Web Stories