കളമശേരി സ്ഫോടനം: മരിച്ച 12കാരിയുടെ അമ്മയും സഹോദരനും ഉൾപ്പടെ നാലുപേർ ഗുരുതരാവസ്ഥയിലെന്ന് മന്ത്രി വീണാ ജോർജ്
- Published by:Anuraj GR
- news18-malayalam
Last Updated:
ലിബിനയുടെ അമ്മയ്ക്ക് 50 ശതമാനവും സഹോദരന് 60 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്, ഇരുവരും വെന്‍റിലേറ്ററിലാണ്
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള നാലുപേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ന് പുലർച്ചെ മരിച്ച 12കാരി ലിബിനയുടെ അമ്മയും സഹോദരനും ഉള്‍പ്പടെയാണ് നാലുപേരുടെ നില ഗുരുതരമായി തുടരുന്നത്. ലിബിനയുടെ അമ്മയ്ക്ക് 50 ശതമാനവും സഹോദരന് 60 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ആസ്റ്റർ ആശുപത്രിയിൽ വെന്റിലേറ്റർ സംവിധാനത്തോടെയാണ് ചികിത്സിക്കുന്നത്. സംഭവത്തിൽ മറ്റ് രണ്ടുപേരുടെ നില കൂടി ഗുരുതരമാണ്. മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലുള്ളവരില്‍ 12 പേര്‍ ഐസിയുവിലാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
സ്ഫോടനത്തിൽ പരിക്കേറ്റ ബാക്കിയുള്ളവരെയെല്ലാം ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സംഭവസ്ഥലത്ത് മരിച്ച സ്ത്രീയുടെ ബന്ധുവിന്റെ ഡിഎന്‍എ പരിശോധന നടത്തും. ബന്ധുക്കള്‍ക്ക് തിരിച്ചറിയാൻ കഴിയാത്ത വിധം പൊള്ളലേറ്റ സാഹചര്യത്തിലാണ് ബന്ധുവിന്റെ ഡിഎന്‍എ പരിശോധന നടത്തുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
advertisement
കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥനിയ്ക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേരാണ് മരിച്ചത്. സംഭവസ്ഥലത്തു വെച്ചു തന്നെ കുറുപ്പംപടി സ്വദേശിനി ലയോണ പൗലോസ് (60) മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച തൊടുപുഴ വണ്ണപ്പുറം സ്വദേശി കുളത്തില്‍ കുമാരി(52)യാണ് മരിച്ച രണ്ടാമത്തെയാള്‍. മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ ലിബിന (12)യാണ് മരിച്ച മൂന്നാമത്തെയാള്‍. വെന്റിലേറ്ററിലായിരുന്ന ലിബിന ഇന്ന് പുലർച്ചെ 1.30 ഓടെയാണ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 30, 2023 12:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കളമശേരി സ്ഫോടനം: മരിച്ച 12കാരിയുടെ അമ്മയും സഹോദരനും ഉൾപ്പടെ നാലുപേർ ഗുരുതരാവസ്ഥയിലെന്ന് മന്ത്രി വീണാ ജോർജ്