കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം സൗജന്യ ചികിത്സ നൽകിയത് സംസ്ഥാനത്തെ 188 സ്വകാര്യ ആശുപത്രികളാണ്. ഇതിൽ പല ആശുപത്രികൾക്കും 3 മാസം മുതൽ 10 മാസം വരെയായി ഒരു പൈസ പോലും കാരുണ്യ പദ്ധതിയിൽ നിന്ന് ലഭിക്കുന്നില്ല. ഇത് ലഭിക്കാതെ പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെൻ്റ് അസോസിയേഷൻ തീരുമാനിച്ചു.
മാത്രമല്ല അടുത്ത മാസം ഒന്നുമുതൽ നടപ്പാക്കുന്ന പുതിയ പദ്ധതിയുടെ വ്യവസ്ഥകളും സ്വകാര്യ ആശുപത്രികൾക്ക് സ്വീകാര്യമല്ല. ഇത് പ്രകാരം ചികിത്സാ ചെലവുപോലും ആശുപത്രികൾക്ക് കിട്ടില്ലെന്ന് മാനേജ്മെൻ്റ് അസോസിയേഷൻ പറയുന്നു.
advertisement
TRENDING:Lamborghini| 3.89 കോടി രൂപയ്ക്ക് വാങ്ങിയ ലംബോർഗിനി സൂപ്പർ കാർ 20 മിനിറ്റിനുള്ളിൽ ഇടിച്ചു തകർന്നു! [NEWS]ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാൻ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ [PHOTOS]L'Oreal| 'വൈറ്റ്നിംഗ്', 'ഫെയർ' എന്നീ വാക്കുകൾ സൗന്ദര്യവർധക ഉത്പന്നങ്ങളിൽ നിന്ന് മാറ്റാനൊരുങ്ങി ലോറിയലും [NEWS]
അനുകൂലമായ നിലപാട് സർക്കാർ സ്വീകരിച്ചില്ലെങ്കിൽ ജൂലൈ ഒന്നുമുതൽ പദ്ധതി പ്രകാരം ചികിത്സ നൽകില്ലെന്നാണ് സ്വകാര്യ ആശുപത്രികളുടെ നിലപാട്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പദ്ധതിയുടെ വിഹിതം അടയ്ക്കേണ്ടത്.
21 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം തുകയിൽ 60 ശതമാനം കേന്ദ്ര സർക്കാർ അടയ്ക്കും. 20 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം തുക പൂർണ്ണമായും സംസ്ഥാനം അടയ്ക്കും. എന്നാൽ സംസ്ഥാന സർക്കാറിൻ്റെ വിഹിതം അടയ്ക്കാത്തതിനാൽ കേന്ദ്ര സർക്കാർ പ്രീമിയം അടയ്ക്കുന്നില്ലെന്നാണ് ഇൻഷുറൻസ് കമ്പനി പറയുന്നത്. അവർക്ക് ഈ ഇനത്തിൽ 300 കോടി രൂപ ലഭിക്കാനുണ്ട്.