TRENDING:

'രാജിവെച്ചത് സ്വാധീനത്തിന് വഴങ്ങാൻ കഴിയാത്തതിനാൽ': വയലാർ അവാർഡ് ട്രസ്റ്റിനെതിരെ വിമർശനവുമായി പ്രൊഫ. എം കെ സാനു

Last Updated:

തിരുത്തൽ ശക്തിയായി സ്വാധീനിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് രാജി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: വയലാർ അവാർഡ് ട്രസ്റ്റിനെതിരേ രൂക്ഷ വിമർശനവുമായി പ്രൊഫ. എം കെ സാനു. കടുത്ത സമ്മർദ്ദം ഉണ്ടായതിനെതുടർന്നാണ് അവാർഡ് നിർണയ സമിതിയിൽ നിന്ന് രാജി വയ്ക്കേണ്ടി വന്നതെന്നും പ്രൊഫ. എം കെ സാനു ന്യൂസ് 18നോട് പറഞ്ഞു. സ്വാധീനത്തിനു വഴങ്ങാൻ കഴിയാത്തതിനാലാണ് രാജിവച്ചത്. പുരസ്കാര നിർണയത്തിനിടെ പറയാൻ പറ്റാത്തതു സംഭവിച്ചെന്നും സാനു പറഞ്ഞു.
advertisement

'അവാർഡ് ഒരു സർഗാത്മക കൃതിക്കേ കൊടുക്കാവൂ. സർഗാത്മക മൂല്യമാണ് പരിഗണിക്കേണ്ടത് എന്ന നിലപാടാണ് എക്കാലത്തും ഞങ്ങൾ സ്വീകരിച്ചിരുന്നത്. വയലാര്‍ ട്രസ്റ്റും അങ്ങനെ തന്നെ. സർഗാത്മകത ഒന്നാമത്തെ ഗുണമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇപ്രാവശ്യം അതില്ലാത്ത ഒരു ഗ്രന്ഥത്തിന് പുരസ്കാരം കൊടുക്കുമെന്ന് ഉറപ്പായപ്പോഴാണ് രാജി വെച്ചത്. എന്റെ രാജി ഇന്നു ചേരുന്ന ജഡ‍്ജിംഗ് കമ്മിറ്റിയിൽ സ്വാധീനം ചെലുത്തുമെന്ന് ഞാൻ കരുതുന്നു. അതുകൊണ്ട് അവർ ഒന്നുകൂടി ഇക്കാര്യം പരിശോധിച്ച് സർഗാത്മകതയുള്ള ഗ്രന്ഥത്തിന് പുരസ്കാരം നൽകുമെന്നാണ് വിശ്വാസം'- പ്രൊഫ. എം സാനു പറയുന്നു.

advertisement

അവാർഡിനായി ചിലർ സ്വാധീനം ചെലുത്തിയതെന്ന് താൻ അറിഞ്ഞതാണ്. സമ്മർദത്തിന് വിധേയരാവയവർ നേരിട്ട് പറഞ്ഞതാണ്. ശുപാർശയുമായി ആളുകൾ തന്റെ അടുത്ത് വരാറില്ല. അവസാനഘട്ടത്തിലെത്തിയ കൃതികളിൽ മൂന്നു പുസ്തകങ്ങളിൽ രണ്ടുപുസ്തകങ്ങളും നല്ല കൃതികളാണ്. സമ്മർദത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന് അറിയില്ല. കുറച്ചുകൂടി മൂല്യബോധമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് അവാർഡ് നിർണയം നടത്തേണ്ടത്. തിരുത്തൽ ശക്തിയായി സ്വാധീനിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് രാജി.

advertisement

ട്രസ്റ്റിൽ‌ നടപ്പാകുന്നത് ഒന്നോ രണ്ടോ പേരുടെ താൽപര്യം. വയലാർ ട്രസ്റ്റിൽ ഉള്ളത് സെക്രട്ടറിയുടെ മകളുടെ ഭർത്താവും സഹോദരിയുമെന്നും പ്രൊഫ. എം കെ. സാനു പറഞ്ഞു.

Also Read- 'ജോസഫ് രാഷ്ട്രീയത്തിലെത്തിയത് അമ്മാവൻ നൽകിയ സീറ്റിൽ മത്സരിച്ച്'; താൻ 1969ൽ രാഷ്ട്രീയം തുടങ്ങിയ ആളെന്ന് ജോസ് ടോം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രാജിവെച്ചത് സ്വാധീനത്തിന് വഴങ്ങാൻ കഴിയാത്തതിനാൽ': വയലാർ അവാർഡ് ട്രസ്റ്റിനെതിരെ വിമർശനവുമായി പ്രൊഫ. എം കെ സാനു