'പ്രോജക്ട് ബോട്ടിൽ ക്ലബ്' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പദ്ധതി വഴി ഷോപ്പുകളുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഓരോ ബ്രാൻഡിനും അയ്യായിരം രൂപ വീതം ഈടാക്കി മൂന്ന് വർഷത്തെ കാലാവധിയിലേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ താൽപര്യപത്രം ക്ഷണിച്ചിരിക്കുന്നത്.
റം, ബ്രാൻഡി, വോഡ്ക, വൈൻ എന്നിങ്ങനെ ഓരോ വിഭാഗം മദ്യങ്ങൾക്കുമായി പ്രത്യേക വരികൾ തന്നെ ഷോപ്പുകളിൽ നീക്കിവയ്ക്കും. ആദ്യഘട്ടത്തിൽ കൊല്ലം കുണ്ടറയിലെയും തിരുവനന്തപുരം പവർഹൗസ് റോഡിലെയും ഔട്ട്ലറ്റുകളിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ബെവ്കോ എംഡി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 27, 2026 4:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രോജക്ട് 'ബോട്ടിൽ ക്ലബ്';പ്രീമിയം ഔട്ട്ലെറ്റുകളിൽ മദ്യക്കമ്പനികൾക്ക് പ്രത്യേക കൗണ്ടറുമായി ബെവ്കോ
