മന്ത്രി എ കെ ബാലൻ്റെ ഭാര്യ ഡോ. പി കെ ജമീലയെ തരൂരിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും ഷൊർണൂരിൽ ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനെ മാറ്റി പി മമ്മിക്കുട്ടിയെ നിശ്ചയിച്ചതും, ഒറ്റപ്പാലത്ത് ഡിവൈഎഫ് ഐ നേതാവ് പ്രേംകുമാറിനെ പരിഗണിയ്ക്കുന്നതുമാണ് നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാക്കിയിട്ടുള്ളത്.
Also Read പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പരസ്യ പ്രതികരണം നടത്തി; സി.പി.എം ബ്രാഞ്ച് അംഗത്തെ പുറത്താക്കി
advertisement
കോങ്ങാട് ഡിവൈഎഫ്ഐ നേതാവ് പി പി സുമോദിനെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെയും വിമർശനമുണ്ട്. തരൂരിൽ പി കെ ജമീലയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെയാണ് വലിയ പ്രതിഷേധം ഉയർന്നിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും വിമർശനം ശക്തമാണ്.
Also Read രണ്ട് ടേം നിബന്ധന; അര ഡസനോളം സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാകുമോയെന്ന ആശങ്കയിൽ സി.പി.എം അണികൾ
പട്ടികജാതി ക്ഷേമ സമിതി നേതാക്കളെ അവഗണിച്ചതും വിമർശനത്തിന് കാരണമായിട്ടുണ്ട്. ഷൊർണൂരിൽ പി കെ ശശിയ്ക്ക് പകരം സി.കെ രാജേന്ദ്രൻ്റെ പേരാണ് ആദ്യം ഉയർന്നതെങ്കിലും പിന്നീട് ജില്ലാ സെക്രട്ടറിയേറ്റംഗം പി. മമ്മിക്കുട്ടിയെയാണ് പരിഗണിച്ചത്. ഒറ്റപ്പാാലത്ത് പി ഉണ്ണിയ്ക്ക് പകരം ഡി.വൈ.എഫ്.ഐ നേതാവ് പ്രേംംകുമാറിൻ്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. ഒറ്റപ്പാലത്ത് ഡിവൈഎഫ് ഐ മുൻ നേതാവ് ജയദേവനെ പരിഗണിയ്ക്കാക്കാത്തതും വിമർശനത്തിന് കാരണമായിട്ടുണ്ട്.
സംസ്ഥാന കമ്മറ്റി തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടിക, റിപ്പോർട്ട് ചെയ്യാൻ ഇന്നു ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് - ജില്ലാ കമ്മറ്റി യോഗങ്ങളിൽ അംഗങ്ങൾ എതിർപ്പുന്നയിച്ചേക്കും.
AK Balan, Palakkad, Tharoor, PK Jameela, CPM, Assembly Election 2021, LDF