Assembly Election 2021 | രണ്ട് ടേം നിബന്ധന; അര ഡസനോളം സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാകുമോയെന്ന ആശങ്കയിൽ സി.പി.എം അണികൾ

Last Updated:

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാകും പ്രധാന പ്രചാരകന്‍. കോടിയേരി ബാലകൃഷ്ണനും പ്രചരണരംഗത്ത് സജീവമാകും. ഇവര്‍ക്കൊപ്പം ഇ.പി.ജയരാജനും എ.വിജയരാഘവനും മുന്‍നിരയിലുണ്ടാകും.

തിരുവനന്തപുരം: മത്സരിക്കുന്ന പകുതി സീറ്റിലും യുവാക്കളും പുതുമഖങ്ങളും വരുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനമാണ് രണ്ടു ടേം കര്‍ശനമാക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. എന്നാല്‍ രണ്ട് ടേം നിബന്ധന കര്‍ശനമാക്കുമ്പോള്‍ അരഡസനോളം സിറ്റിഗ് സീറ്റുകള്‍ നഷ്ടമാകുമോയെന്ന ആശങ്കയിലാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം. വിജയം ഉറപ്പെന്ന അമിത ആത്മവിശ്വാസം വിനയാകുമോയെന്ന ഭയവും ഇല്ലാതില്ല. മുഖ്യമന്ത്രി പിണറായി വിജയന്റ നേതൃത്വത്തില്‍ പഴുതടച്ച പ്രചരണത്തിലൂടെ പ്രശ്നപരിഹാരത്തിനാണ് സിപിഎം തീരുമാനം.
മുതിര്‍ന്ന സാമാജികരെയും വിജയസാധ്യതയുള്ളവരേയും മാറ്റി നിര്‍ത്തി വലിയൊരു പരീക്ഷണത്തിനാണ് സിപിഎം തയാറാകുന്നത്. അതും തുടര്‍ ഭരണം ലക്ഷ്യമിട്ടുള്ള തെരഞ്ഞെടുപ്പില്‍. ഉന്നത നേതൃത്വത്തിലും പ്രവര്‍ത്തകരിലും ഇതുണ്ടാക്കിയിട്ടുള്ള ആശങ്ക ചെറുതല്ല. വിപ്ലവകരമായ ഈ തീരുമാനം സിപിഎം മുന്‍കൂട്ടി തീരുമാനിച്ചിരുന്നതല്ല എന്നതാണ് വസ്തുത. കോണ്‍ഗ്രസ് മത്സരിക്കുന്ന പകുതി സീറ്റുകളില്‍ യുവാക്കളും പുതുമുഖങ്ങളുമായിരിക്കുമെന്ന രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനമാണ് സിപിഎമ്മിനേയും മാറ്റിച്ചിന്തിപ്പിച്ചത്.
advertisement
യുഡിഎഫ് പുതുമുഖങ്ങളെ രംഗത്തിറക്കുകയും സ്ഥിരം മുഖങ്ങളെ സിപിഎം അണിനിരത്തുകയും ചെയ്താല്‍ പ്രചരണരംഗത്ത് അത് തിരിച്ചടയാകുമെന്ന് നേതൃത്വം വിലയിരുത്തി. അതാണ് ഇപ്പോഴത്ത കടുത്ത തീരുമാനത്തിനു കാരണം. തോമസ് ഐസക്കിനേയും ജി.സുധാകരനേയും മാറ്റി നിര്‍ത്തിയാല്‍ ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങള്‍ ഇടതിന്റെ ഉറച്ച കോട്ടകളല്ല. രാജു എബ്രഹാം കുത്തകയായി കൊണ്ടു നടക്കുന്ന റാന്നിയുടെ കാര്യവും സമാനം. ബി.ഡി.ദേവസ്സിയില്ലാത്ത ചാലക്കുടി എങ്ങനെ പെരുമാറുമെന്നതും വലിയ ആശങ്ക. പാര്‍ട്ടി ശക്തി കേന്ദ്രമെങ്കിലും എ.പ്രദീപ് കുമാറിനെപ്പോലെ ജനകീയനായ നേതാവിനെ കോഴിക്കോട്ടും ഉയര്‍ത്തിക്കാട്ടാനാകില്ല.
advertisement
തികഞ്ഞ ജാഗ്രത കാട്ടിയില്ലെങ്കില്‍ നഷ്ടപ്പെടാവുന്ന മണ്ഡലങ്ങളുടെ കണക്കെടുപ്പും സിപിഎമ്മില്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം സമാപിച്ച സംസ്ഥാന നേതൃയോഗങ്ങളിലുണ്ടായതും സമാന വികാരമായിരുന്നു. കേരളാ കോണ്‍ഗ്രസിനു റാന്നിയും കുറ്റ്യാടിയുമൊക്കെ വിട്ടുകൊടുക്കുന്നതിനോട് പ്രവര്‍ത്തകരുടെ പ്രതികരണം എന്താകുമെന്നതിനെ കുറിച്ചും നേതൃത്വത്തിന് ആശങ്കയുണ്ട്.
ഭരണം ഉറപ്പെന്ന അമിത ആത്മവിശ്വാസം ആപത്താകകാതെ നോക്കണമെന്ന മുന്നറിയിപ്പും സംസ്ഥാന സമിതിയില്‍ ചില നേതാക്കള്‍ നല്‍കിയിരുന്നു. വിജയസാധ്യത നോക്കാതെയുള്ള സ്ഥാനാര്‍ഥി നിര്‍ണയവും അത്തരം അമിത ആത്മവിശ്വാസത്തിന്റെ ഭാഗമാണോയെന്ന സംശയമാണ് ഉയര്‍ന്നത്.
advertisement
ചിട്ടയായതും പഴുതടച്ചുമുള്ള പ്രചരണത്തിലൂടെ സ്ഥാനാര്‍ഥി പട്ടികയിലെ ന്യൂനത മറികടക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാകും പ്രധാന പ്രചാരകന്‍. കോടിയേരി ബാലകൃഷ്ണനും പ്രചരണരംഗത്ത് സജീവമാകും. ഇവര്‍ക്കൊപ്പം ഇ.പി.ജയരാജനും എ.വിജയരാഘവനും പ്രചരണത്തിന്റെ മുന്‍നിരയിലുണ്ടാകും. എല്ലാ മണ്ഡലങ്ങളിലും പരമാവധി നേതാക്കളുടെ സാനിധ്യമുറപ്പാക്കി പാര്‍ട്ടി സംവിധാനങ്ങളെ ചടുലമായി നിര്‍ത്തുന്ന പ്രചരണരീതിയാണ് സിപിഎം ആസൂത്രണം ചെയ്യുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | രണ്ട് ടേം നിബന്ധന; അര ഡസനോളം സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാകുമോയെന്ന ആശങ്കയിൽ സി.പി.എം അണികൾ
Next Article
advertisement
Love Horoscope October 22 | പ്രണയ ജീവിതം വളരെ റൊമാന്റിക് ആയിരിക്കും ; പങ്കാളിയെ ബഹുമാനിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope October 22 | പ്രണയ ജീവിതം വളരെ റൊമാന്റിക് ആയിരിക്കും ; പങ്കാളിയെ ബഹുമാനിക്കുക : ഇന്നത്തെ പ്രണയഫലം
  • മേടം രാശിക്കാർക്ക് ഇന്ന് പങ്കാളിയുമായി നല്ല ഏകോപനം ഉണ്ടാകും

  • ഇടവം രാശിക്കാർക്ക് ഇന്ന് സ്‌നേഹവും വാത്സല്യവും നിറഞ്ഞ ദിവസം

  • മിഥുനം രാശിക്കാർക്ക് ഇന്ന് പ്രണയ ജീവിതം റൊമാന്റിക് ആയിരിക്കും

View All
advertisement