യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വർഷമായി നടത്തിയ എല്ലാ കത്തിടപാടുകളും ഹാജരാക്കാൻ സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർക്ക് എൻ.ഐ.എ.നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നയതന്ത്ര ബാഗേജ് എത്തിയതായി യു.എ.ഇ. കോൺസുലേറ്റ് അറിയിച്ചിട്ടില്ലെന്നാണ് അസിസ്റ്റൻറ് പ്രോട്ടോകോൾ ഓഫിസർ ആദ്യ തവണ ഹാജരായപ്പോൾ അറിയിച്ചത്. ഇതിനു പിന്നാലെയാണ് നാലു വർഷത്തെ രേഖകൾ ഹാജരാക്കാൻ എൻ.ഐ.എ ആവശ്യപ്പെട്ടത്.
ബാഗേജ് എത്തുമ്പോൾ ഫോം 7 ൽ പ്രോട്ടോകോൾ ഓഫീസറെ അറിയിച്ച് വിട്ടുകിട്ടാൻ അനുവാദം വാങ്ങണമെന്നാണ് വ്യവസ്ഥ. പ്രോട്ടോകോൾ ഓഫിസറെ അറിയിച്ചിട്ടില്ലെങ്കിൽ, കസ്റ്റംസിൽ വ്യാജരേഖ ഉപയോഗിച്ചാണോ ബാഗേജ് സ്വീകരിച്ചിരുന്നതെന്നും എൻ.ഐ.എ. പരിശോധിക്കും. ഏതെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വപ്നയെ വഴിവിട്ട് സഹായിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. ഇതുകൂടാതെ പ്രതി സ്വപ്ന സുരേഷുമായുള്ള പ്രോട്ടോകോൾ ഓഫിസിലെ ജീവനക്കാരുടെ ഫോട്ടോകൾക്ക് പിന്നിലെ വാസ്തവവും എൻ.ഐ.എ ചോദിച്ചറിഞ്ഞു.
advertisement