Gold Smuggling | കോൺസുൽ ജനറലിൻ്റെ സെക്രട്ടറിയായിരിക്കുമ്പോഴും സ്വപ്ന സ്വർണം കടത്തി: കോടതിയിൽ എൻ.ഐ.എ

Last Updated:

സ്വപ്ന, സന്ദീപ് എന്നിവർക്ക് ഉന്നത ബന്ധമുണ്ടെന്നും ലോക്ഡൗൺ കാലത്ത് സംസ്ഥാനം വിടാൻ ഇവരെ സഹായിച്ചത് ഈ സ്വാധീനമാണെന്നും എൻ.ഐ.എ.

കൊച്ചി: യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയുടെ നിർദ്ദേശപ്രകാരമല്ല സ്വപ്ന സുരേഷ് ഡിപ്ലൊമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസിനെ വിളിച്ചതെന്ന് എൻ.ഐ.എ. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ച ശേഷം ഇതിൽ  ആഹാരസാധനങ്ങളാണന്ന വ്യാജരേഖ  ഉണ്ടാക്കിയതായും സ്വപ്നയുടെ ജാമ്യ ഹർജിയെ എതിർത്തു കൊണ്ട് എൻ.ഐ.എ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. ബാഗേജ് വിട്ടുകിട്ടാൻ നിരവധി തവണ സ്വപ്ന കസ്റ്റംസ് അധികൃതരെ വിളിച്ചിട്ടുണ്ടെന്നും എൻ.ഐ.എ വ്യക്തമാക്കുന്നു.
ദുബൈ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന കാലം മുതലാണ് സ്വപ്ന സുരേഷ് സ്വർണ്ണക്കടത്ത് ആരംഭിച്ചതെന്നാണ് എൻ.ഐ.എയുടെ നിഗമനം. നയതന്ത്ര ഓഫിസിൻ്റെ പ്രത്യേക പരിരക്ഷ ഉപയോഗപ്പെടുത്തിയായിരുന്നു  സ്വർണ്ണക്കടത്ത്. സ്വപ്ന, സന്ദീപ് എന്നിവർക്ക് ഉന്നത ബന്ധമുണ്ടെന്നും സ്വാധീനമുണ്ടെന്നും എൻ.ഐ.എ പറയുന്നു.
ലോക്ഡൗൺ കാലത്ത് സംസ്ഥാനം വിടാൻ ഇവരെ സഹായിച്ചതും ഈ സ്വാധീനമാണ്. സ്വപ്നയുടെ ബാങ്ക് ലോക്കറിൽ നിന്നും ഒരു കിലോഗ്രാം സ്വർണ്ണവും ഒരു കോടി രൂപയും ലഭിച്ചു. 40 ലക്ഷത്തോളം രൂപയുടെ വിവിധ ബാങ്കുകളിലെ ഡെപ്പോസിറ്റ് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സന്ദീപിൽ നിന്ന് 2 കോടി രൂപയും 51 ലക്ഷം രൂപയുടെ ബാങ്ക് ഡപ്പോസിറ്റ് രേഖകളും ലഭിച്ചു.
advertisement
TRENDING: ജലാലാബാദിലെ IS ചാവേറാക്രമണത്തിന് നേതൃത്വം നല്‍കിയ ഈ മലയാളി ഡോക്ടർ ആരാണ്?[NEWS]അഫ്ഗാനിസ്ഥാൻ ജയിലിൽ 29 പേരെ കൊന്ന IS ചാവേറാക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളി ഡോക്ടർ[NEWS]TikTok| സെപ്റ്റംബർ 15 വരെ സമയം; അമേരിക്കൻ കമ്പനിക്ക് വിറ്റില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്[NEWS]
സന്ദീപും റമീസും സ്വർണ്ണക്കടത്തിന് രണ്ടു പ്രാവശ്യം പിടിയിലായിട്ടുണ്ട്. 2015 മാർച്ചിൽ കോഴിക്കോട് വിമാനത്താവളം വഴി 17 കിലോഗ്രാം സ്വർണ്ണം കടത്താനും 2014ൽ തിരുവനന്തപുരം വിമാനത്താവളം വഴി 3.5 കിലോഗ്രാം സ്വർണ്ണം കടത്താനും ശ്രമിച്ചപ്പോഴാണ് പിടിയിലായതെന്നും എൻ.ഐ.എ ചൂണ്ടിക്കാട്ടുന്നു. 2019 നവംബർ 29 നും 2020 ജനുവരിക്കും ഇടയിൽ 20 തവണ  സരിത്തും റമീസും ചേർന്ന് സ്വർണ്ണം കടത്തി. 100 കോടി രൂപ വിലവരുന്ന 200 കിലോഗ്രാം സ്വർണ്ണം കടത്തിയതായാണ് എൻ.ഐ.എ കരുതുന്നത്. ഇതിന് സ്വപ്നയുടെ ഒത്താശ ഉണ്ടായിരുന്നു.
advertisement
ഹവാലയായി കടത്തുന്ന പണമാണ് സ്വർണ്ണമായി പ്രതികൾ വിദേശത്തു നിന്ന് എത്തിക്കുന്നത്. സ്വർണ്ണം വിറ്റു കിട്ടുന്ന പണം ഭീകരപ്രവർത്തനത്തിനും രാജ്യത്തെ അസ്ഥിരപ്പെടുത്താനും പ്രതികൾ  ഉപയോഗിക്കുന്നു. സമാന്തര സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനാണ് പ്രതികൾ ശ്രമിക്കുന്നതെന്നും എൻ.ഐ.എ. ആരോപിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling | കോൺസുൽ ജനറലിൻ്റെ സെക്രട്ടറിയായിരിക്കുമ്പോഴും സ്വപ്ന സ്വർണം കടത്തി: കോടതിയിൽ എൻ.ഐ.എ
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement