സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്ന് നേതാക്കൾക്കൊപ്പം കാല്‍നട ജാഥയായി എത്തിയാണ് ജെയ്ക്ക് പത്രിക സമർപ്പിച്ചത്. കെട്ടിവെക്കാനുള്ള തുക ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നല്‍കി. എല്‍.ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മന്ത്രി വി.എൻ വാസവൻ എന്നിവരും ഇടതുമുന്നണി സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.
Also Read- പുതുപ്പള്ളി പൊതുതെരഞ്ഞെടുപ്പിന് മുൻപുള്ള സെമി ഫൈനൽ: കെസി വേണുഗോപാൽ
ഇന്ന് വൈകിട്ട് നാലിന് മണര്‍കാട് നടക്കുന്ന എല്‍ഡിഎഫ് പുതുപ്പള്ളി മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വൻഷൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി എന്‍ വാസവന്‍, ജോസ് കെ മാണി എം.പി, ബിനോയ് വിശ്വം എം പി, കടന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ, എന്‍ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ, എല്‍.ജെ.ഡി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ് , അഡ്വ: മാത്യു ടി തോമസ് എം എല്‍ എ, ഡോ. കെ സി ജോസഫ് (ജനാധിപത്യ കേരളകോണ്‍ഗ്രസ്), കേരളകോണ്‍ഗ്രസ് (ബി) ജില്ലാ ജനറല്‍ സെക്രട്ടറി പ്രേംജിത്ത് കെ ജി, കേരള കോണ്‍ഗ്രസ് (സ്‌കറിയതോമസ്) ചെയര്‍മാന്‍ ബിനോയ് ജോസഫ്, ഐ.ഐന്‍.ഐല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നിവര്‍ പ്രസംഗിക്കും.
advertisement