പുതുപ്പള്ളി പൊതുതെരഞ്ഞെടുപ്പിന് മുൻപുള്ള സെമി ഫൈനൽ: കെസി വേണുഗോപാൽ

Last Updated:

ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയേക്കാൾ കരുത്തനാണ് മരിച്ച ഉമ്മൻചാണ്ടിയെന്നും വേണുഗോപാൽ

news18
news18
കോട്ടയം: പുതുപ്പള്ളിയിലേത് പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എൽഡിഎഫിന്റെ കപട രാഷ്ട്രീയം വോട്ടർമാർ തിരിച്ചറിയും. ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയേക്കാൾ കരുത്തനാണ് മരിച്ച ഉമ്മൻചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
അത് ഇരട്ട ചങ്കിന്റെ കരുത്തല്ല. പാവങ്ങളെ ചേർത്തു പിടിച്ചുണ്ടായ കരുത്താണ്. മരിച്ചിട്ടും ഉമ്മൻ‌ചാണ്ടിയെ സിപിഎം വേട്ടയാടുകയാണ്. കേരളത്തിൽ രാഷ്ട്രീയം ചർച്ച ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് സിപിഎം. എന്ത് വികസനമാണ് അവർ കൊണ്ടുവന്നത്? കേരളം വിറ്റാലും ഓണം ഉണ്ണാൻ കഴിയാത്ത അവസ്ഥയാണ്. വികസന വഴിയിൽ ഉമ്മൻചാണ്ടി പാവങ്ങളെ കണ്ടു. സിപിഎമ്മിന് അതില്ലെന്നും വേണുഗോപാൽ പറഞ്ഞു.
Also Read- മരിച്ച ഉമ്മൻചാണ്ടിയെ എൽഡിഎഫ് വീണ്ടും കൊല്ലാൻ ശ്രമിക്കുന്നു: കെ സുധാകരൻ
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത് മൂന്ന് മണിക്കൂർ കൊണ്ടാണ്. ചാണ്ടി ഉമ്മൻ ബെസ്റ്റ് ചോയ്സ് ആണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്നേവരെ ചാണ്ടി ഉമ്മനു വേണ്ടി ഉമ്മൻചാണ്ടി ശുപാർശ ചെയ്തിട്ടില്ല. ആകെ ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിക്കൊപ്പം ജോഡോ യാത്രയിൽ പങ്കെടുക്കാനാണ്.
advertisement
മികച്ച ജനകീയ നേതാവിനെ കേരളത്തിന് നൽകാൻ പുതുപ്പള്ളിക്കാർക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളി പൊതുതെരഞ്ഞെടുപ്പിന് മുൻപുള്ള സെമി ഫൈനൽ: കെസി വേണുഗോപാൽ
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement