TRENDING:

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി

Last Updated:

ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്ന പാർട്ടികൾ വെബ്സൈറ്റിലും വിവരം പരസ്യപ്പെടുത്തണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. സെപ്റ്റംബർ 5 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ഇന്നു മുതൽ ആഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂഷ്മപരിശോധന ആ​​ഗസ്റ്റ് 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ആ​ഗസ്റ്റ് 21 ആണ്.
puthuppally By election
puthuppally By election
advertisement

രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് പോളിങ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. പോളിങ് ശതമാനം ഉയർത്തുന്നതിനൊപ്പം, പരമാവധി പുതിയ വോട്ടർമാരെ പോളിം​ങ് ബൂത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഭിന്ന ശേഷി സൗഹൃദ ബൂത്തുകളും ​ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുള്ള ഹരിത ബൂത്തുകളും തിരഞ്ഞെടുപ്പിനായി ഒരുക്കും.

Also Read- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സിപിഎമ്മും; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

advertisement

നോമിനേഷൻ സമർപ്പിക്കാവുന്ന അവസാന തീയതിയായ ആഗസ്റ്റ് 17 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്. ഉപതിരഞ്ഞെടുപ്പിൽ എല്ലാ പോളിങ് സ്റ്റേഷനുകളിലും ഇവിഎമ്മുകളും വിവിപാറ്റുകളും ഉപയോഗിക്കും. ആവശ്യാനുസരണം ഇവിഎമ്മുകളും വിവിപാറ്റുകളും ലഭ്യമാക്കുകയും മെഷീനുകളുടെ സഹായത്തോടെ വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിനും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ ടെലിവിഷനിലൂടെയും പത്രത്തിലൂടെയും പ്രചരണ സമയത്ത് 3 തവണ ഇത് സംബന്ധിച്ച വിവരം പരസ്യപ്പെടുത്തേണ്ടതുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്ന പാർട്ടികൾ വെബ്സൈറ്റിലും വിവരം പരസ്യപ്പെടുത്തണം.

advertisement

Also Read- പുതുപ്പള്ളിയില്‍ വിമതനായി മത്സരിക്കില്ല; ഇടത് സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹം തള്ളി നിബു ജോണ്‍

പുതുപ്പള്ളി മണ്ഡലത്തിലെ സുപ്രധാന വിവരങ്ങൾ ചുവടെ (ഇന്നത്തെ കണക്ക്; 10/08/2023)

ആകെ വോട്ടർമാർ – 1,75,605

സ്ത്രീ വോട്ടർമാർ – 89,897

പുരുഷ വോട്ടർമാർ – 85,705

ഭിന്ന ലിംഗ വോട്ടർമാർ – 3

സ്ത്രീ പുരുഷ അനുപാതം – 1049

80 വയസിനു മുകളിലുള്ള വോട്ടർമാർ – 6376

advertisement

ഭിന്നശേഷിക്കാരായ വോട്ടർമാർ – 1765

(M 1023+ F 742)

പ്രവാസി വോട്ടർമാർ – 181 (M 133 +F 48)

സർവീസ് വോട്ടർമാർ – 138

പോളിംങ് സ്റ്റേഷനുകളുടെ എണ്ണം – 182

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആകെ പോളിങ് ലൊക്കേഷനുകളുടെ എണ്ണം – 96

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി
Open in App
Home
Video
Impact Shorts
Web Stories